UPDATES

യുകെ/അയര്‍ലന്റ്

ബ്രിട്ടീഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ആകാന്‍ രഘുറാം രാജന് ക്ഷണം

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങ്ങില്‍ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധന്‍ എന്ന നിലിയില്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയിട്ടുള്ള അംഗീകാരങ്ങളും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കാന്‍ പ്രധാന കാരണമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.

ബ്രിട്ടന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനേയും പരിഗണിക്കുന്നതായി ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ‘ഫിനാന്‍ഷ്യല്‍ ടൈംസ്’. മാര്‍ക്ക് കാര്‍ണിയാണ് നിലവിലെ ഗവര്‍ണ്ണര്‍. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങ്ങില്‍ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധന്‍ എന്ന നിലിയില്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയിട്ടുള്ള അംഗീകാരങ്ങളും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ മേധാവിയായി പരിഗണിക്കാന്‍ പ്രധാന കാരണമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു. എന്നാല്‍ രഘുറാം രാജന്‍ ഈ ജോലി ഏറ്റെടക്കാന്‍ തയ്യാറായേക്കില്ല എന്നും അവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക രംഗത്തെ പല കാര്യങ്ങളിലും മോദി സര്‍ക്കാരുമായി കടുത്ത വിയോജിപ്പുണ്ടായിരുന്ന രഘുറാം രാജനെ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കാലാവധി നീട്ടികൊടുക്കാതെ ഒഴിവാക്കുകയായിരുന്നു. നിലവില്‍ ചിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറാണ് അദ്ദേഹം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍