UPDATES

കായികം

ഡോക്ടറേറ്റ് ബിരുദം നിരസിക്കാന്‍ കാരണം അമ്മയും ഭാര്യയും; രാഹുല്‍ ദ്രാവിഡ്

ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദമാണ് ദ്രാവിഡ് നിരാകരിച്ചത്

തന്റെ അമ്മയും ഭാര്യയും ചെയ്ത കഠിനാധ്വാനം കണ്ടിട്ടുള്ളതുകൊണ്ടാണു ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം താാന്‍ നിരസിച്ചതെന്നു രാഹുല്‍ ദ്രാവിഡ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട് ദ്രാവാഡ് മനസ് തുറന്നത്.

എന്റെ അമ്മ പുഷ്പ 55 ആം വയസിലാണു പിഎച്ച്ഡി ചെയ്തതും ഡോക്ടറേറ്റ് ബിരുദം സ്വന്തമാക്കിയതും. ഭാര്യ വിജേത സര്‍ജറി ബിരുദത്തിനായി എഴുവര്‍ഷമാണ് പഠിച്ചത്. ഇവരുടെ കഠിനാധ്വാനം കണ്ടിട്ടുള്ളതുകൊണ്ടാണ് സ്വന്തമായി എന്തെങ്കിലും നേടണമെങ്കില്‍ അത് അധ്വാനിച്ചു നേടണമെന്നു താന്‍ തീരുമാനിച്ചത്- ദ്രാവിഡ് പറഞ്ഞു. താന്‍ ഇങ്ങനെ ചെയ്തതുകൊണ്ട് മറ്റുള്ളവര്‍ തന്നെ പിന്തുടരണമെന്ന് പറയുന്നില്ല. എനിക്ക് ഇങ്ങനെമാത്രമെ ചിന്തിക്കാനാകൂ എന്നും ദ്രാവിഡ് പറഞ്ഞു.

നേരത്തെ ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം ദ്രാവിഡ് നിരസിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സച്ചിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഇന്ത്യക്കാരന്‍ എന്നതു പരിഗണിച്ചാണു സര്‍വകലാശാല ദ്രാവിഡിനെ ഡോക്ടറേറ്റു ബിരുദത്തിനു തെരഞ്ഞെടുത്തത്. എന്നാല്‍ ദ്രാവിഡ് ഇതു നിരാകരിച്ചു. മുമ്പ് ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദവും ദ്രാവിഡ് നിരസിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍