UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിതിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം: രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

രാജ്യത്തെ സര്‍വകലാശാലകള്‍ വിവേചനത്തിന്റെ കേന്ദ്രങ്ങള്‍ ആകുന്നുവെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വേമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രോഹിതിന്റെ മരണത്തിനുള്ള സാഹചര്യം സൃഷ്ടിച്ചത് വൈസ് ചാന്‍സലറും മന്ത്രിയും സര്‍വകലാശാലയുമാണ്. വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ സര്‍വകലാശാലയുടെ അധികാരങ്ങളെ ദുരുപയോഗം ചെയ്തു. വൈസ് ചാന്‍സലറും മന്ത്രിയും സ്വതന്ത്രമായി പ്രവര്‍ത്തിച്ചില്ല. സ്വതന്ത്രമായി സംസാരിക്കാനുള്ള ഇടമായി സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെടണം. രോഹിതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. സാമ്പത്തികമായി മാത്രമല്ല രോഹിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ടത്. ആദരവില്‍ കൂടെയും നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രോഹിതിന്റെ അമ്മയെ സന്ദര്‍ശിക്കാനുള്ള മര്യാദ വൈസ് ചാന്‍സലര്‍ പ്രകടിപ്പിച്ചില്ല. സര്‍വകലാശാലയോടും രാജ്യത്തോടും ഓരോ വിദ്യാര്‍ത്ഥിയോടുമുള്ള അധിക്ഷേപമാണിത്. രോഹിത് ഇവിടെ എത്തിയത് പഠിക്കാനും രാജ്യത്തെ മെച്ചപ്പെടുത്തുന്നതിനുമാണ്. എന്നാല്‍ രോഹിതിനെ വളരെയേറെ വേദനിപ്പിച്ചു. ഒടുവില്‍ സ്വയം കൊല്ലുകയല്ലാതെ വേറെ വഴിയുണ്ടായില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍