UPDATES

പൗരത്വ വിവാദം: കേസെടുക്കാന്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

ബിജെപിയും ആര്‍എസ്എസും നിരവധി ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുകയാണെന്നും അവ ശരിയാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ അടയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ഇത് നിങ്ങളുടെ സര്‍ക്കാരണ്, എല്ലാ ഏജന്‍സികളും നിങ്ങളുടെ പക്കലാണ്. അവയെ എന്റെ പിന്നാലെ അയക്കൂ. എനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കൂ. ആറ് മാസത്തിനകം എന്തെങ്കിലും സത്യമാണെന്ന് തെളിഞ്ഞാല്‍ എന്നെ ജയിലില്‍ അടയ്ക്കൂ’, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 98-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലെ പ്രസംഗത്തില്‍ രാഹുല്‍ വെല്ലുവിളിച്ചു. ഒരു ബ്രിട്ടീഷ് കമ്പനിയിലെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍