UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ അഭിനന്ദിച്ച് രാഹുല്‍, ജനാധിപത്യം നീണാള്‍ വാഴട്ടെയെന്നു മോദി

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വന്‍വിജയമാണ് ബിജെപി നേടിയത്

ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും നേടിയ വന്‍വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും അഭിനന്ദിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ ഔദ്യോഗിക ട്വീറ്ററില്‍ നിന്നയച്ച സന്ദേശത്തിലാണു രഹുലിന്റെ അഭിന്ദനം. ഉത്തര്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും വിജയത്തില്‍ ബിജെപിയേയും മോദിയേയും അഭിനന്ദിക്കുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അതേസമയം രാഹുലിന്റെ ട്വീറ്റിനു പ്രധാനമന്ത്രി മറുപടിയും അയച്ചു. രാഹുലിനു നന്ദി പറഞ്ഞ മോദി ജനാധിപത്യം നീണാള്‍ വാഴട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ സമാജ് വാദ് പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയും ബിജെപി അധികാരത്തില്‍ എത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍