UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഴിവുകഴിവുകളുടെ രാഷ്ട്രീയം ഇനി നടപ്പില്ല മിസ്റ്റര്‍ രാഹുല്‍ ഗാന്ധി

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ എക്പ്രസ് ദിനപത്രം ‘അവകാശ അവധി’ എന്ന തലക്കെട്ടിലൂടെ വിശേഷിപ്പിച്ച പാര്‍ലമെന്റിലേയും പാര്‍ട്ടിയിലെയും ചുമതലകളില്‍ നിന്നും അവധി എടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം, ഇന്ത്യയിലെ മുത്തശ്ശി പാര്‍ട്ടിക്കും അതിന്റെ ഉപാദ്ധ്യക്ഷനും എന്താണ് കുഴപ്പം എന്നുള്ളതിന്റെ വ്യക്തമായ ചൂണ്ടുവിരലാണ്. ‘ഞാന്‍ 13-ാം വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ്. എന്നാല്‍ ഇത്തരം നിര്‍ണായക സാഹചര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇത്തരം അവധി എടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു പക്ഷെ പുസ്തകങ്ങളില്‍ നിന്നും മാത്രമായി എനിക്ക് രാഷ്ട്രീയ പഠിക്കേണ്ടി വന്നിട്ടില്ലാത്തത് കൊണ്ടാവാം അങ്ങനെയൊരു തോന്നല്‍,’ എന്ന് കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്ന് ദേശീയ തലത്തിലെത്തിയ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പക്ഷെ ഈ നേതാവിന് ഈ അഭിപ്രായം പൊതുവേദിയിലോ പാര്‍ട്ടി ഫോറത്തിലോ പറയാനാവില്ല. പക്ഷെ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത്, നേതാവ് അവധിയെടുത്ത് പോകുന്നത് ഒരു നേതൃസ്വഭാവഗുണത്തിന് ചേര്‍ന്നതല്ല തന്നെ.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളും നേതാവെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്ന അദ്ദേഹത്തിന്റെ വ്യക്തിബിംബവും കോണ്‍ഗ്രസിന് ഒരു ബാധ്യതയാണ്. കൊട്ടാര ഉപജാപങ്ങളില്‍ വിദഗ്ധരും അടിത്തട്ടിലുള്ള ബന്ധങ്ങള്‍ നഷ്ടപ്പെട്ടവരുമായ വൃദ്ധ നേതൃത്വത്തിന്റെ കൈകളില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു നല്ല പയ്യനായി അവതരിപ്പിക്കപ്പെട്ട രാഹുല്‍ ഗാന്ധി, ദീര്‍ഘകാലം അകത്തുള്ളവര്‍ക്കിടയിലെ പുറത്തുള്ള ഒരാളായിരുന്നു. യുവാക്കള്‍ക്ക് വേണ്ടി ഒരിക്കലും വഴിമാറിക്കൊടുക്കാന്‍ ആഗ്രഹിക്കാത്ത വൃദ്ധ നേതൃത്വ സംഘത്തില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായത്തിന് ഇടമില്ല. പക്ഷെ ഈ ആശയം നടപ്പിലാക്കുന്നതിനായി രാഹുല്‍ സ്വയം ഉയര്‍ത്തിക്കാട്ടുന്ന രീതി തന്നെ അടിസ്ഥാനപരമായി തെറ്റാണ്.

2009 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ പതനം, രാജ്യത്ത് നിലനില്‍ക്കുന്ന ആശയക്കുഴപ്പിത്തിന്റെ ഉത്തമോദാഹരണമാണ്. മാതൃകകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാചാടോപങ്ങളും അദ്ദേഹത്തിന്റെ അഹംബോധവും തമ്മിലുള്ള പോരാട്ടത്തില്‍ നിന്നും ഉയര്‍ന്ന് വരുന്ന ആശയക്കുഴപ്പം. 2009 ന് ശേഷം കാര്യങ്ങള്‍ ഏറെ മാറിക്കഴിഞ്ഞു. 2009ല്‍ പ്രതിപക്ഷം ദുര്‍ബലമായിരുന്നു എന്ന കാര്യം കോണ്‍ഗ്രസ് മറന്നു; വളര്‍ച്ചയുടെ വിളവെടുപ്പ് നടത്താന്‍ കോണ്‍ഗ്രസിന് അക്കാലത്ത് കഴിഞ്ഞു; ഇപ്പോഴും തിളക്കം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത മന്‍മോഹന്‍ സിംഗിന്റെ പിന്നില്‍ അണിനിരന്നതിന്റെ ചുല ഗുണങ്ങളും 2009ല്‍ കോണ്‍ഗ്രസിന് ലഭിച്ചു. 2009ല്‍ യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ചതിലൂടെ കോണ്‍ഗ്രസ് ചില സാഹസങ്ങള്‍ക്ക് തയ്യാറായി എന്നത് യാഥാര്‍ത്ഥ്യമാണ്; അതിന്റെ അംഗീകാരം രാഹുലിന് കിട്ടുകയും ചെയ്തു. അതിന് ശേഷം ഒരു കനത്ത പതനമായിരുന്നു. അതിന്റെ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയും. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ മുഖം അദ്ദേഹമായിരുന്നു എന്നെങ്കിലും സമ്മതിച്ചേ മതിയാവു.

സാവധാനമെങ്കിലും ക്രമമായ രൂപത്തില്‍, രാജ്യത്തെമ്പാടും രാഹുലിനെ കുറിച്ചുള്ള ബിംബം ആത്മരതിയുടെ ഒന്നായി മാറാന്‍ തുടങ്ങി. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളോട് അദ്ദേഹം വര്‍ദ്ധിതരീതിയില്‍ അടുക്കുന്നതായി തോന്നല്‍ ഉണ്ടായെങ്കിലും, സര്‍ക്കാരില്‍ നിന്നും പാര്‍ട്ടി വരെയുള്ള എല്ല കാര്യങ്ങളും അദ്ദേഹത്തിന്റെ വത്സല താല്‍പര്യങ്ങളുടെ വ്യാപനം മാത്രമായി മാറി. എല്ലാത്തിനും തന്റെ പക്കല്‍ ഒരുത്തരമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. സര്‍ക്കാര്‍ ഓഡിനന്‍സിനെ പൊതുജന മധ്യത്തില്‍ വലിച്ചുകീറിക്കൊണ്ട് പ്രധാനമന്ത്രിയെ അവഹേളിച്ചതില്‍ നിന്ന് തന്നെ രാഹുലിന്റെ ആത്മരതി വായിച്ചെടുക്കാനാവും.

ബലിയാട് എന്ന ബിംബമാണ് രണ്ടാമതായി അദ്ദേഹം സ്വയം നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചത്. ഒന്നിന് പിറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍, പാര്‍ട്ടിയെ മാറ്റിമറിക്കാനും അഴിമതിക്ക് അറുതിവരുത്താനുമാണ് രാഹുല്‍ ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ വൃദ്ധ നേതാക്കള്‍ അദ്ദേഹത്തെ കുരുക്കാന്‍ നോക്കുകയാണെന്നുമുള്ള പതിവ് പല്ലവിയാണ് ആവര്‍ത്തിക്കപ്പെട്ടത്. ധര്‍മ്മനിഷ്ഠമായ പാര്‍ട്ടി സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായി മാറുകയായിരുന്നു. സത്യത്തിനപ്പുറത്ത് മറ്റൊന്നുമില്ല. ബലിയാട് രാഷ്ട്രീയം നിങ്ങളുടെ ധര്‍മ്മത്തിന് മുറിവേറ്റന്ന തോന്നല്‍ ഉളവാക്കാന്‍ സാധിച്ചേക്കുമെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതിന് പ്രത്യേകമായി ഒന്നും ചെയ്യാനാവില്ല. പാര്‍ട്ടിയെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഒരു നല്ല പയ്യനാണ് നിങ്ങള്‍ എന്ന കാര്യമൊന്നും വോട്ടര്‍മാര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളല്ല. അവരെ സംബന്ധിച്ചിടത്തോളും അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും എന്ന് പ്രതീക്ഷിപ്പെടുന്ന നേതാവാണ് നിങ്ങള്‍.

തന്റെ നല്ല ഉദ്ദേശങ്ങളെ കുറിച്ചുള്ള ആത്മനിഷ്ഠമായ വിശ്വാസം മാത്രമായിരുന്നു രാഹുലിന്റെ ഏക രാഷ്ട്രീയ ആയുധം. മുതലാളിത്ത സൗഹൃദപരമെന്നും വ്യാവസായിക വിരോധികളെന്നും ഒരേ സമയം പേരുദോഷം കേള്‍പ്പിക്കാന്‍ കഴിയുന്ന വിധം അസാമാന്യ നേട്ടം കൈവരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 2004ലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നഗര ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ച കാര്യം അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ മറന്നുപോയി. തങ്ങള്‍ വിശേഷാധികാരികള്‍ ആയി എന്ന തെറ്റിന് പ്രയാശ്ചിത്തം ചെയ്യുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുചര വൃന്ദത്തിന് ഇന്ത്യ മാറുന്നത് കാണാന്‍ സാധിച്ചില്ല. സാമുദായിക ധ്രൂവീകരണത്തിലൂടെ ഇന്ത്യ ഭരിക്കാനാവില്ല എന്നത് പോലെ തന്നെ വര്‍ഗ ധ്രൂവീകരണത്തിലൂടെയും ഇന്ത്യ ഭരിക്കാനാവില്ല എ്‌ന യാഥാര്‍ത്ഥ്യം കാണാന്‍ അവര്‍ക്ക് സാധിച്ചില്ല: തൊഴിലാളികളെ എന്ന പോലെ തന്നെ സംരംഭകരെയും ഇന്ത്യക്ക് ആവശ്യമാണ്, കര്‍ഷകരെ എന്ന പോലെ തന്നെ നഗര മധ്യവര്‍ഗങ്ങളെയും അതിന് ആവശ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍