UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധിയെ കാണാനില്ല: അമേഠിയിലെങ്ങും പോസ്റ്ററുകള്‍

അമേഠിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്

കോണ്‍ഗ്രസ് ഉപാധ്യക്ഷനും തങ്ങളുടെ എംപിയുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് അറിയിച്ച് അമേഠിയിലെങ്ങും പോസ്റ്ററുകള്‍. ഇന്നലെ മുതലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ നിന്നും കാണാതായിരിക്കുന്നു. എംപി നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാതെ തങ്ങളെ ചതിക്കുകയായിരുന്നു. എംപിയെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് തങ്ങള്‍ തക്കതായ പ്രതിഫലം നല്‍കുമെന്നും പോസ്റ്ററില്‍ ഉറപ്പുനല്‍കുന്നു. അമേഠിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ മുഖ്യ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കാലങ്ങളായി അമേഠിയിലെ ജനങ്ങള്‍ രാഹുലിന് ഒപ്പം നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഉറപ്പിച്ചുവച്ചിരിക്കുന്ന സീറ്റാണ് ഇത്. എന്നാല്‍ സമൃതി ഇറാനി ഈ മണ്ഡലത്തില്‍ നടത്തുന്ന ഇടപെടലുകള്‍ രാഹുലിന്റെ ജനപ്രിയതയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ഇത്തരം പ്രതിഷേധങ്ങള്‍ ഇതിന്റെ സൂചനയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പോലും പറയുന്നത്. ലഖ്‌നൗവില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തിപ്രാപിച്ചപ്പോള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാല്‍ രാഹുല്‍ മണ്ഡലത്തിലെത്തിയിട്ട് ഒരു വര്‍ഷത്തിലേറെ ആയെന്നാണ് ജനങ്ങളുടെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍