UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോല്‍വികളില്‍ ഗിന്നസ് റെക്കോര്‍ഡ്; ആ നാണക്കേടും രാഹുലിനു ചുമക്കേണ്ടി വരുമോ?

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഗിന്നസ് റെക്കോര്‍ഡിന് രാഹുല്‍ ഗാന്ധിയെ ശിപാര്‍ശ ചെയ്തിരിക്കുകയാണു മധ്യപ്രദേശില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി

തെരഞ്ഞെടുപ്പുകളില്‍ നിന്നുണ്ടാകുന്ന തുടര്‍ച്ചയായ തോല്‍വികള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വഗുണത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ചോദ്യം ചെയ്യലിനു വിധേയനാക്കി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പരാജയം രാഹുലിന്റെ പരാജയമായി കാണുന്നവരാണു പാര്‍ട്ടിയിലും പുറത്തും ഏറെയും. ഇങ്ങനെയൊരു വിഷമസന്ധിയില്‍ പെട്ടുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ കൂടുതല്‍ പരിഹാസ്യനാക്കാന്‍ നോക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍വികളേറ്റു വാങ്ങേണ്ടി വന്ന നേതാവ് എന്നതിന്റെ ലോക റെക്കോര്‍ഡ് രാഹുലിന്റെ പേരില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് അധികൃതരെ സമീപിച്ചിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥി.

ഹോഷന്‍ഗബാദില്‍ നിന്നുള്ള വിശാല്‍ ധവാന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണു നാണക്കേടിന്റെ ഗിന്നസ് റെക്കോര്‍ഡ് രാഹുലിന്റെ പേരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കുന്നതെന്നു ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 27 തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചെന്നാണു വിശാല്‍ പറയുന്നത്. അതേസമയം വിശാലിന് എന്തു മറുപടിയാണു ഗിന്നസ് അധികൃതര്‍ നല്‍കിയതെന്ന് അറിയില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനു തിരിച്ചടി ഉണ്ടായതിന്റെ കാരണം രാഹുല്‍ ഗാന്ധിയാണെന്നും ഈ വിദ്യാര്‍ത്ഥി ചൂണ്ടിക്കാണിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍