UPDATES

അജ്ഞാതവാസത്തിന് അവസാനം; രാഹുല്‍ ഗാന്ധി തിരിച്ചെത്തി

അഴിമുഖം പ്രതിനിധി

അമ്പത്താറ് ദിവസത്തെ അജ്ഞാതവാസത്തിന് ഒടുവില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ വസതിയില്‍ മടങ്ങിയെത്തി. വസതിയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16നാണ് രാഹുല്‍ ഗാന്ധി അജ്ഞാതകേന്ദ്രത്തില്‍ അവധിക്കാലം ചിലവഴിക്കുന്നതിനായി പോയത്. 

അദ്ദേഹത്തിന്റെ അജ്ഞാതവാസം കോണ്‍ഗ്രസിനെ രാഷ്ട്രീയമായി വെട്ടിലാക്കിയിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തി വിമര്‍ശനവിധേയമായിരുന്നു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെ കുറിച്ച് പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലെ അധികാര കൈമാറ്റും സംബന്ധിച്ച ചര്‍ച്ചകളും ഇതിനിടെ ഉയര്‍ന്നു വന്നിരുന്നു. 

ബിജെപി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക റാലിയായിരിക്കും രാഹുലിന്റെ ആദ്യ പൊതുപരിപാടി. നേരത്തെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലി നയിച്ചത് സോണിയ ഗാന്ധിയായിരുന്നു. നാളെ രാവിലെ രാഹുല്‍ ഗാന്ധി എഐസിസി ഓഫീസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍