UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടുത്ത പനി: രാഹുല്‍ ഗാന്ധി പ്രചാരണം മാറ്റിവച്ചു

അഴിമുഖം പ്രതിനിധി

കടുത്ത പനി മൂലം പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാറ്റിവച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് വധഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

ഞായറാഴ്ച മുതല്‍ കടുത്ത പനിയാണെന്നും രണ്ടു ദിവസത്തേക്ക് വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മെയ് 16-ന് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിന് പുറമേ പുതുച്ചേരി, തമിഴ്‌നാട് സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണത്തിന് എത്തേണ്ടിയിരുന്നതാണ്.

മെയ് 14-നാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. അതിന് മുമ്പ് പ്രചാരണത്തിന് എത്തുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്.

വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനെ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷ രാഹുലിന് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാഹുല്‍ സന്ദര്‍ശിക്കേണ്ടിയിരുന്ന പുതുച്ചേരി പൊലീസും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍