UPDATES

വീഡിയോ

ഡല്‍ഹിയിലെ തീയറ്ററില്‍ പോപ്‌കോണ്‍ കൊറിച്ച് സിനിമ കണ്ട് രാഹുല്‍ ഗാന്ധി

പോപ്പ് കോണ്‍ കൊറിച്ചുകൊണ്ട് സിനിമയുടെ ഇടവേളയില്‍ അടുത്തിരിക്കുന്നയാളോട് സംസാരിക്കുന്ന രാഹുലിന്റെ വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമില്‍ വന്നിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ പദം രാജി വച്ച രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ തീയറ്ററില്‍ സിനിമ കാണാനെത്തി. ബുധനാഴ്ച വൈകീട്ട് പിവിആര്‍ ചാണക്യ തീയറ്റില്‍ ആര്‍ട്ടിക്കിള്‍ 15 എന്ന ഹിന്ദി സിനിമ കാണാനാണ് രാഹുല്‍ എത്തിയത്. പോപ്പ് കോണ്‍ കൊറിച്ചുകൊണ്ട് സിനിമയുടെ ഇടവേളയില്‍ അടുത്തിരിക്കുന്നയാളോട് സംസാരിക്കുന്ന രാഹുലിന്റെ വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമില്‍ വന്നിരിക്കുന്നത്. ലോക് സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയ് 25ന് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രാജിക്കത്ത് പുറത്തുവിട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍