UPDATES

കഞ്ചിക്കോട് കോച്ച് ഫാക്ടറി; ബജറ്റ് വിഹിതം 10 ലക്ഷം മാത്രം

അഴിമുഖം പ്രതിനിധി

റെയില്‍ ബജറ്റില്‍ കേരളത്തിന്റെ ഏറെ നാളത്തെ ആവശ്യമായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് പത്തുലക്ഷം രൂപമാത്രം. പദ്ധതിയുടെ അടങ്കല്‍ തുകയായി കണക്കാക്കിയിരിക്കുന്നത് 514 കോടിയാണ്. പൊതുസ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കായി ഈ വര്‍ഷം 144 കണ്ടെത്തണം. ഇത് സ്വകാര്യനിക്ഷേപത്തിലൂടെ കണ്ടെത്താനാണ് റയില്‍വെ ഉദ്ദേശിക്കുന്നത്. 

അമ്പലപ്പുഴഹരിപ്പാട് പാതയ്ക്ക് 55 കോടി. തിരുനാവായഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി. അങ്കമാലിശബരി പാതയ്ക്ക് അഞ്ചു കോടി. കോഴിക്കോട്മംഗലാപുരം പാത ഇരട്ടിപ്പിക്കലിനു 4.5 കോടി. കുറുപ്പുന്തറചിങ്ങവനം പാതയ്ക്കു 10 കോടി. കൊല്ലംവിരുതനഗര്‍ പാതയ്ക്ക് 8.5 കോടി. ചെങ്ങന്നൂര്‍ചിങ്ങവനം പാതയ്ക്ക് 58 കോടി. എറണാകുളംകുമ്പളം പാതയിരട്ടിപ്പിക്കലിനു 30 കോടി. അമ്പലപ്പുഴഹരിപ്പാട് പാതയിരട്ടിപ്പിക്കലിന് 55 കോടി. ചേപ്പാട്കായംകുളം പാത ഇരട്ടിപ്പിക്കലിന് ഒരു കോടി. എന്നിങ്ങനെയാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള വിഹിതം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍