UPDATES

റെയില്‍വേ ബജറ്റിനെ പൊതു ബജറ്റിനോട് ലയിപ്പിക്കല്‍; തീരുമാനം ഇന്ന്

അഴിമുഖം പ്രതിനിധി

റെയില്‍വേ ബജറ്റിനെ പൊതു ബജറ്റിനോട് ലയിപ്പിക്കുന്ന കാര്യം ഇന്നു തീരുമാനിക്കും. ഇന്നു കൂടുന്ന
കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം രാജ്യത്തെ പൊതുബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ഒന്നിലേക്ക് മാറ്റാന്‍ തീരുമാനിച്ചേക്കും. ഇതുവരെ ബജറ്റ് അവതരിപ്പിച്ചിരുന്നത് ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിവസത്തിലാണ്.

റെയില്‍വേ ബജറ്റ് പൊതുബജറ്റിനൊപ്പം ചേര്‍ക്കുന്നതിനുള്ള റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാര്‍ശ നേരത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അംഗീകരിച്ചിരുന്നു. ഇനി ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി വേണം. മന്ത്രിസഭ അംഗീകരിച്ചാല്‍ റെയില്‍വേ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുക എന്ന 92 വര്‍ഷമായി തുടരുന്ന കീഴ്‌വഴക്കം ഇല്ലാതാകും. ബജറ്റുകള്‍ ലയിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് സൂചന.

കേന്ദ്രത്തിന് റെയില്‍വേ കൊടുക്കുന്ന ഡിവിഡന്റിന്റെയും കേന്ദ്രം റെയില്‍വേയ്ക്ക് നല്‍കുന്ന സബ്സിഡിയുടെയും കാര്യത്തില്‍ ബജറ്റ് ലയനം വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍