UPDATES

വായിച്ചോ‌

പതിനായിരം അടി ഉയരത്തിലേക്ക് കുതിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ വരെ ട്രെയിന്‍ സര്‍വീസ് എത്തിക്കാനാണ് നീക്കം

നോര്‍ത്ത് ഈസ്റ്റ് ഫ്രൊണ്ടയര്‍ റെയില്‍വേ(എന്‍എഫ്ആര്‍) പുതിയ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുകയാണ്. അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ വരെ ട്രെയിന്‍ സര്‍വീസ് എത്തിക്കാനാണ് നീക്കം. അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയിലാണ് തവാങ് സ്ഥിതിചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

അടുത്ത വര്‍ഷം ഈ പദ്ധതിയുടെ സര്‍വേ ജോലികള്‍ ആരംഭിക്കും. ഭലുക്പുംഗില്‍ നിന്നും തവാങിലേക്കും അസാമിലെ മുര്‍ക്കോംഗ്‌സെലക്കില്‍ നിന്നും അരുണാചലിലെ പസിഗട്ടിലേക്കും അസാമിലെ സിലാപതറില്‍ നിന്നും അരുണാചലിലെ ബാനെയിലേക്കുമായി മൂന്ന് ലൈനുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്‍എഫ്ആര്‍ നിര്‍മ്മാണ വിഭാഗത്തിന്റെ ജനറല്‍ മാനേജര്‍ എച്ച് കെ ജഗ്ഗി അറിയിച്ചു.

അമ്പതിനായിരം കോടി മുതല്‍ എഴുപതിനായിരം കോടി രൂപ വരെയാണ് ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ്. സമുദ്രനിരപ്പില്‍ നിന്നും 500 മുതല്‍ 9,000 അടിവരെ ഉയര്‍ന്നു നില്‍ക്കുന്ന ഭലുക്പുംഗ്-തവാങ് പാതയാണ് ഇതില്‍ ഏറ്റവും വെല്ലുവിളിയുള്ള പാത നിര്‍മ്മാണമെന്ന് ജഗ്ഗി വ്യക്തമാക്കി. നിലവിലെ റോഡില്‍ നിന്നും മാറിയാണ് ഈ റെയില്‍പാത നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഉയരമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി പാത നിര്‍മ്മിക്കാനായിരിക്കും സര്‍വേയില്‍ മുന്‍ഗണന നല്‍കുക.

തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള നഹര്‍ലഗുനിലാണ് 2014ല്‍ അരുണാചലില്‍ ആദ്യമായി റെയില്‍പ്പാത വന്നത്. സര്‍വേയ്ക്കുള്ള അനുമതി ബജറ്റില്‍ ലഭിച്ചിട്ടുണ്ടെന്ന് ജൂനിയര്‍ റെയില്‍വേ മന്ത്രി രാജെന്‍ ഗൊഹേയ്ന്‍ അറിയിച്ചു.

കൂടുതല്‍ വായിക്കാന്‍

https://goo.gl/W0cGwt

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍