UPDATES

demon-etisation

കറന്‍സിരഹിത ഇടപാടുകള്‍ക്ക് റെയില്‍വെയുടെ പച്ചക്കൊടി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ റെയില്‍വെ കറന്‍സിരഹിത ഇടപാടുകള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഐസിഐസിഐ ബാങ്കിന്റെയും സഹായം തേടിയിട്ടുണ്ട്. റിസര്‍വേഷന്‍/ടിക്കറ്റ് കൗണ്ടറില്‍ കറന്‍സിരഹിത ഇടപാടുകള്‍ക്കായി ആദ്യഘട്ടത്തില്‍ 15,000 പിഒഎസ് മെഷ്യനാണ് ബാങ്കുകളോട് ആവിശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31-ന് മുമ്പ് ആയിരത്തോളം മെഷ്യനുകള്‍ സ്ഥാപിക്കും.

നിലവില്‍ പിഒഎസ് മെഷ്യന്‍ സംവിധാനം ഉപയോഗിച്ച് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ റെയില്‍വെ ടിക്കറ്റ് കൗണ്ടറുകളില്‍ സൗകര്യമില്ല. മുബൈ റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്- ‘12,000 ടിക്കറ്റ് കൗണ്ടറുകളാണുള്ളത്. വന്‍തുകകളുടെ ഇടപാടുകളാണ് ജീവനകാര്‍ക്ക് റെയില്‍വെ കൗണ്ടറുകളില്‍ നടത്തുന്നത്. ഇ പിഒഎസ് മെഷ്യന്‍ സംവിധാനം വന്നാല്‍ ജീവനകാര്‍ക്കും യാത്രകാര്‍ക്കും ആശ്വാസമാകും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍