UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ റെയില്‍വെ

യാത്രനിരക്ക് സബ്‌സിഡി സംബന്ധിച്ചും തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ സബ്‌സിഡിയിനത്തില്‍ റെയില്‍വെയുടെ നഷ്ടം 33,000 കോടി രൂപയാണ്

റെയില്‍വെ നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ റെയില്‍വെ മന്ത്രാലായത്തിന്റെ ശുപാര്‍ശ. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വെ, മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. യാത്രനിരക്ക് സബ്‌സിഡി സംബന്ധിച്ചും തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ സബ്‌സിഡിയിനത്തില്‍ റെയില്‍വെയുടെ നഷ്ടം 33,000 കോടി രൂപയാണ്.

സ്വതന്ത്ര സമിതിയില്‍ ചെയര്‍മാനെ കൂടാതെ നാലംഗങ്ങളാവുമുണ്ടാവുക. ഏജന്‍സിയെ നിയമിക്കുന്നത് സംബന്ധിച്ച് നീതി അയോഗ്, വിവിധ മന്ത്രാലയങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് റെയില്‍വെ മന്ത്രാലായം അഭിപ്രായം തേടിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍