UPDATES

റെയിവേ ടിക്കറ്റ് ഫോമുകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ഫോമുകളില്‍ ആണ്‍-പെണ്‍ വിഭാഗത്തിന് ഒപ്പം ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തി. ട്രാന്‍സ്ജെന്‍ഡേഴ്‌സിന് കൂടി നിയമാനുസൃതം ട്രെയിന്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അഭിഭാകന്‍ ജംഷെദ് അന്‍സാരിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം റെയില്‍മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് ട്രെയിന്‍ ടിക്കറ്റില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സ് വിഭാഗത്തിനെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്.

ഭിന്നലിംഗക്കാരെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന 2014 സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് റെയില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ട്രാന്‍സ്ജെന്‍ഡേഴ്‌സിന് അവരുള്‍പ്പെടുന്ന വിഭാഗത്തിനെ പ്രതിനിധീകരിച്ച് ടിക്കറ്റ് നേരിട്ട് വാങ്ങാനും ബുക്ക് ചെയ്യാനും റദ്ദാക്കാനും സൗകര്യമായി. റെയില്‍വേ മന്ത്രാലായത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിവരം പുറത്തുവിട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍