UPDATES

ചരിത്രത്തില്‍ ഇന്ന്

1945 ഫെബ്രുവരി 23: ഇവോ ജിമ പോരാട്ടത്തിനിടയില്‍ സുരിബാച്ചി കൊടുമുടിയുടെ മുകളില്‍ യുഎസ് പതാക ഉയര്‍ത്തി

ഇവോ ജിമ പോരാട്ടത്തിനിടയില്‍ സുരിബാച്ചി കൊടുമുടിയുടെ മുകളില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മറീനുകള്‍ യുഎസ് പതാക ഉയര്‍ത്തുന്ന ചിത്രമാണ് ‘റെയ്‌സിംഗ് ദ ഫ്‌ളാഗ് ഓണ്‍ ഇവോ ജിമ.’ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഏറ്റവും സുപ്രധാനവും പരിഗണനാഹര്‍വുമായ പ്രതിബിംബമായി മാറുകയും ചെയ്തു ഈ ചിത്രം

1945 ഫെബ്രുവരി 23-ന്, ജോ റോസെന്താള്‍ എടുത്ത ഒരു ഫോട്ടോഗ്രാഫാണ് ‘റെയ്‌സിംഗ് ദ ഫ്‌ളാഗ് ഓണ്‍ ഇവോ ജിമ.’ രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇവോ ജിമ പോരാട്ടത്തിനിടയില്‍ സുരിബാച്ചി കൊടുമുടിയുടെ മുകളില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മറീനുകള്‍ യുഎസ് പതാക ഉയര്‍ത്തുന്ന ചിത്രമാണിത്. 1945 ഫെബ്രുവരി 25-നുള്ള ഞായറാഴ്ച ദിനപത്രങ്ങളിലാണ് ചിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ചിത്രത്തിന് വലിയ പ്രചാരം ലഭിക്കുകയും പിന്നീട് അത് ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങളില്‍ പുനഃപ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പിന്നീട് അത്, പ്രസിദ്ധീകരിക്കപ്പെടുന്ന വര്‍ഷം തന്നെ ഫോട്ടോഗ്രാഫിക്കുള്ള പുലിസ്റ്റര്‍ സമ്മാനം ലഭിക്കുന്ന ഏക ചിത്രമായി മാറുകും രണ്ടാം ലോക മഹായുദ്ധത്തിന്റെ ഏറ്റവും സുപ്രധാനവും പരിഗണനാഹര്‍വുമായ പ്രതിബിംബമായി മാറുകയും ചെയ്തു.

ചിത്രത്തിലുള്ള മൂന്ന് മറീനുകളായ സെര്‍ജന്റ് മൈക്കിള്‍ സ്ട്രാങ്ക്, കോര്‍പ്പറല്‍ ഹാര്‍ലോണ്‍ ബ്ലോക്ക്, പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഫ്രാന്‍ക്ലിന്‍ സൗസ്ലേ എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ പോരാട്ടങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. പതാക ഉയര്‍ത്തിയവരില്‍ കോര്‍പ്പറല്‍മാരായ (അന്ന് പ്രൈവറ്റ് ഫസ്റ്റ് ക്ലാസ്) റെനെ ഗാഗ്നോണ്‍, ഇറ ഹേയ്‌സ്, ഹാരോള്‍ഡ് ഷൂള്‍സ് എന്നിവര്‍ മാത്രമാണ് അവശേഷിച്ചത്. ഇവര്‍ക്ക് 2016 ജൂണില്‍ മറൈന്‍ കോര്‍പ്‌സ് അംഗീകാരം ലഭിക്കുകയുണ്ടായി. അഞ്ചാം മറീന്‍ ഡിവിഷന്റെ 28-ാം റജിമെന്റ് അന്നേ ദിവസം പ്രാദേശിക സമയം 10.30ന് സുരിബാച്ചി കൊടുമുടി കീഴടക്കി. അണിച്ചുപോയ അഗ്നിപര്‍വതം, ദ്വീപ് കീഴടക്കുന്നതിനായി പുരോഗമിച്ചുകൊണ്ടിരുന്ന പോരാട്ടത്തിലെ തന്ത്രപരമായ മേല്‍ക്കൈ സ്ഥാനമായി മാറി. ടോക്കിയോയില്‍ നിന്നും 650 മൈലുകള്‍ (1,045 കിലോമിറ്റര്‍0 അകലെ പസഫിക് മഹാസമുദ്രത്തിന്റെ വടക്ക്പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഇവോ ജിമ, ജപ്പാന്റെ തലസ്ഥാനത്തിനെതിരായ ബോംബാക്രമണത്തിനുള്ള ബി-29 സൂപ്പര്‍ഫോര്‍ട്രസ്സുകള്‍ക്ക് മറയാകുന്നതിന് ദീര്‍ഘദൂര വിമാനങ്ങള്‍ക്ക് ശക്തമായ അടിത്തറയായി വര്‍ത്തിച്ചു. ബീച്ചുകളെ തകര്‍ക്കുകയും ജപ്പാന്റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തകയും ചെയ്തുകൊണ്ട് നാലു ദിവസം നീണ്ടുനിന്ന കര, നാവകി ബോംബാക്രമണത്തിന് ശേഷം ഫെബ്രുവരി 19ന്, വൈസ്-അഡ്മിറല്‍ റിച്ച്മണ്ട് കെല്ലി ടെര്‍ണറുടെ മേല്‍നോട്ടത്തില്‍, നാല്, അഞ്ച് മറീന്‍ ഡിവിഷനുകള്‍ ദ്വീപിന്റെ തെക്കന്‍ പ്രദേശത്ത് പ്രവേശിച്ചു. ഒരു ദിവസം നീണ്ടു നിന്ന ചെറിയ പ്രതിരോധത്തിന് ശേഷം, ജപ്പാന്‍ കനത്ത തോതില്‍ തിരിച്ചടിച്ചു. മറയുള്ള ഗുഹകളിലും നിരയായുള്ള തുരങ്കങ്ങളിലെ കുഴികളിലും മറഞ്ഞിരുന്നുകൊണ്ട്, വെടിക്കോപ്പുകളും ഗ്രനേഡുകളും മറ്റ് സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചും വായുമാര്‍ഗ്ഗവും അവര്‍ അമേരിക്കക്കാരെ നിരന്തരമായി ആക്രമിച്ചു. അവസാന 24 മണിക്കൂറില്‍ നടന്ന അതിഭീകരമായ പോരാട്ടത്തിന് ശേഷവും മലയുടെ മുകളിലേക്കുള്ള വഴികളില്‍ ജപ്പാന്‍കാര്‍ പ്രതിരോധം തീര്‍ത്തു. എന്നാല്‍ പ്രാദേശിക സമയം 10.35 ഓടെ മറീനുകള്‍ സുരിബാച്ചി കൊടുമുടിയുടെ മുകളിലെത്തി.


മലയുടെ മുകളില്‍ യുഎസ് പതാക പറക്കുമ്പോഴും, വിസൃതമായ ഭൂഗര്‍ഭ പ്രതിരോധം ഉപയോഗിച്ചുകൊണ്ട് ദ്വീപിന്റെ ഓരോ അടിയും ജപ്പാന്മാകാര്‍ പ്രതിരോധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പോരാട്ടത്തില്‍ 644 മരണം ഉള്‍പ്പെടെ 5,372 അത്യാഹിതങ്ങളാണ് ഉണ്ടായതെന്ന് ഗുവാമിലെ യുഎസ് ആസ്ഥാനത്ത് നിന്നും അഡ്മിറല്‍ ചെസ്റ്റര്‍ ഡബ്ലിയു നിമിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇവോ ജിമയുടെ വടക്കുള്ള ബോനിന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ പറക്കുകയായിരുന്ന മൂന്ന് ശത്രു വിമാനങ്ങളെ യുഎസ് വിമാനം തകര്‍ത്തു. യുഎസ് മറീന്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ പോരാട്ടമായിരുന്നു ഇവോ ജിമയ്ക്കായി നടന്നതെന്ന് പസഫിക്കിലെ യുഎസ് മറീന്‍ കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ എം ‘ഹൗളിംഗ് മാഡ്’ സ്മിത്ത് വിശദീകരിച്ചു. വാഷിംഗ്ടണ്‍ ഡിസിക്ക് പുറത്തുള്ള ആര്‍ലിംഗ്ടണ്‍ നാഷണല്‍ ശ്മശാനത്തിന് സമീപം, മറീന്‍ കോര്‍പ്‌സ് മെമ്മോറിയല്‍ വോള്‍ കൊത്തുന്നതിനായി ഫെലിക്‌സ് ഡി വെല്‍ഡണ്‍ പിന്നീട് ഈ ചിത്രം ഉപയോഗിക്കുകയും ഭൂതകാലത്തും വര്‍ത്തമാനകാലത്തും തങ്ങളുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ മെറീനുകള്‍ക്കായി 1954ല്‍ ഇത് സമര്‍പ്പിക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍