UPDATES

എഡിറ്റര്‍

കബാലി കാണാന്‍ ചെന്നൈയിലെക്കൊരു ‘എക്സ്ക്ലുസ്സീവ്’ പറക്കല്‍

 സ്മിത രംഗനാഥന്‍ ജൂലൈ 15-തീയ്യതി ചെന്നൈയിലേക്ക് എയര്‍ ഏഷ്യ വിമാനത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ്,കൂടെ 180 പേരുമുണ്ട്. ഇനി എന്തിനാണ് സ്മിത ബംഗളൂരുവില്‍ നിന്ന് ചെന്നൈക്ക് പോകുന്നതെന്നറിയണ്ടേ?

അന്ന് റിലീസാകുന്ന രജനീകാന്തിന്‍റെ ബ്രഹ്മാണ്ഡ സിനിമ കബാലി കാണാന്‍ തന്നെ.

“തമിഴ് സിനിമ റിലീസുകള്‍ കാണുമ്പോള്‍ അത് ചെന്നൈയില്‍ നിന്നും കാണണം.”-സ്മിത പറയുന്നു. രജനികാന്തിന്‍റെ സിനിമ കാണാന്‍ മാത്രം ഒരു സ്പെഷ്യല്‍ ഫ്ലൈറ്റ് ചെന്നൈലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രജനിയുടെ ആരാധകര്‍. റിലീസിന് മുന്‍പ് തന്നെ 30 മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ നേടിക്കഴിഞ്ഞു കബാലി. തെലുങ്ക്, ഹിന്ദി,മലായ് ഭാഷകളിലും കബാലി റിലീസ് ചെയ്യുന്നുണ്ട്.

സ്മിതയെപ്പോലെ രജനിയോട്‌ കടുത്ത ആരാധനയുള്ള 179 പേരാണ് സ്മിതയുടെ കൂടെ ചെന്നയിലേക്ക് പറക്കാനൊരുങ്ങുന്നത്. റിലീസ് ദിവസം രാവിലെയെത്തുന്ന വിമാനം ആദ്യ ദിവസത്തെ ആദ്യ ഷോ കഴിഞ്ഞു ഉച്ചഭക്ഷണവും കഴിഞ്ഞു യാത്രക്കാരുമായി ഉച്ചയ്ക്ക് ശേഷം തിരികെ പറക്കും.

കൂടുതല്‍ വിശേഷങ്ങളറിയാന്‍:

http://goo.gl/UUEgnx 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍