UPDATES

സിനിമാ വാര്‍ത്തകള്‍

കബാലി ഇനി കാല കരികാലന്‍

രജനികാന്തിന്റെ 164 മത് ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത് ആണ്

രജനിയുടെ രാഷ്ട്രീയപ്രഖ്യാനം എന്തായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുന്നവരേക്കള്‍ കൂടുതലായിരുന്നു സൂപ്പര്‍ സറ്റാറിന്റെ 164 മത് ചിത്രത്തിന്റെ പേര് എന്താണെന്ന് അറിയാന്‍ കൊതിച്ചിരുന്നവര്‍. കാത്തിരിപ്പിന് വിരമാം ഇട്ടുകൊണ്ട് രജനിചിത്രത്തിന്റെ പേര് പുറത്തു വിട്ടു. കാല കരികാലന്‍ എന്നാണ് പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത് രജനി ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും സംവിധായകനായ രഞ്ജിത്തോ നിര്‍മാതാവ് ധനുഷോ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

തന്റെ ഓരോ സിനിമയുടെയും ടൈറ്റില്‍ പരമാവധി പവര്‍ഫുള്‍ ആക്കാന്‍ ശ്രദ്ധിക്കുന്ന നടനാണ് രജനികാന്ത്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ കബാലിയും പേരുകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. കബാലിയുടെ വന്‍വിജയത്തിനുശേഷം വീണ്ടും പാ.രഞ്ജിത്തിനൊപ്പം രജനി ചേര്‍ന്നതില്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കാല കരികാലന്‍ എന്ന പേരുകൂടി പുറത്തുവന്നതോടെ ആവേശം ഇരട്ടിച്ചു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍