UPDATES

ട്രെന്‍ഡിങ്ങ്

രജനികാന്തിന് സ്വന്തം പാര്‍ട്ടി, പ്രഖ്യാപനം ജൂലൈയില്‍

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ചു

അഭ്യൂഹങ്ങള്‍ പലതും പരക്കുന്നതിനിടയില്‍ തമിഴ്ചലച്ചിത്ര താരം രജനികാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വ്യക്തമായ സൂചനയുമായി അദ്ദേഹത്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദ്. ജൂലൈ അവസാനത്തോടെ രജനിയുടെ സ്വന്തം രാഷ്ട്രീയപാര്‍ട്ടി നിലവില്‍ വരുമെന്നാണു സഹോദരന്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രജനി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ സഹോദരന്‍ നിഷേധിക്കുകയും ചെയ്തു.

രജനി രാഷ്ട്രീയത്തിലേക്കു വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. തന്റെ ആരാാധകരും അഭ്യുദയകാംക്ഷികളുമായി അദ്ദേഹം ഒരുവട്ടം ചര്‍ച്ച നടത്തി കഴിഞ്ഞു; സത്യനാരായണ പത്രത്തോടു പറഞ്ഞു. തീരുമാനം എടുക്കുന്നതിനു മുമ്പ് കഴിയുന്നത്ര തന്റെ ആരാധകരെ കാണാനാണു രജനി ആഗ്രഹിക്കുന്നത്. വലിയ പിന്തുണയാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനു കിട്ടുന്നത്. രജനിയുടെ പുതിയവേഷത്തിനു വലിയ സ്വീകാര്യതയായിരിക്കും കിട്ടുക. ഒരു പുതിയ രാഷ്ട്രീയയുഗത്തിനായി തമിഴ്ജനതയും കാത്തിരിക്കുകയാണ്; സത്യനാരായണ പറഞ്ഞു. ഭരണതലത്തില്‍ നിന്നും അഴിമതി തുടച്ചുനീക്കാനായിരിക്കും രജനിയുടെ പ്രാഥമികലക്ഷ്യമെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.

രജനി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെയും അദ്ദേഹത്തിന്റെ സഹോദരന്‍ തള്ളിക്കളയുന്നു. രജനി സ്വന്തം പാര്‍ട്ടിയുമായാണു വരുന്നത്, ആരുമായി കൂടിച്ചേര്‍ന്നല്ല എന്നായിരുന്നു മറുപടി. പാര്‍ട്ടിയുടെ പേരും ഭരണഘടനയുമെല്ലാം ചര്‍ച്ചയില്‍ ആണെന്നും സത്യനാരായണ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍