UPDATES

732 മദ്രസകളുടെ രജിസ്‌ട്രേഷന്‍ രാജസ്ഥാന്‍ റദ്ദാക്കി

അഴിമുഖം പ്രതിനിധി

രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ 732 മദ്രസകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രാജസ്ഥാന്‍ മദ്രസാ ബോര്‍ഡാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട മദ്രസകളില്‍ അധികവും പ്രവര്‍ത്തിക്കുന്നവയല്ലെന്നും പലതിലും ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നും ബോര്‍ഡ് പറയുന്നു. എന്നാല്‍ ഇതിന് എതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ബോര്‍ഡിന്റെ നടപടി അനീതിയാണെന്നും സര്‍ക്കാരിന്റെ തന്നെ നടപടികളുടെ ലംഘനമാണെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി.

ഈ മദ്രസങ്ങള്‍ വ്യാജമാണെന്നും നിലവിലുണ്ടായിരുന്നില്ലെന്നും മദ്രസകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് നടപടി എടുത്തതെന്നും മദ്രസാ ബോര്‍ഡ് അവകാശപ്പെടുന്നു.

വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ അംഗീകാരം റദ്ദാക്കുമെന്നും ഈ മദ്രസകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പല മദ്രസകളും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി. മദ്രസകളെ കുറിച്ച് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് പലതും നിലവില്ലെന്നും പ്രവര്‍ത്തനരഹിതമാണെന്നും കണ്ടെത്തിയത്.

എന്നാല്‍ 400 വിദ്യാര്‍ത്ഥികള്‍ രണ്ട് ഷിഫ്റ്റുകളായി പഠിക്കുന്ന മൊഹല്ല മഹാവതനിലെ മദ്രസയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി ഉര്‍ദു ഭാഷാ പത്രമായ രാഷ്ട്രീയ സഹാറ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണടച്ചു കൊണ്ടുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നതിന് ഉദാഹരണമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍