UPDATES

എഡിറ്റര്‍

നാക്ക് പിഴ പി സി ജോര്‍ജ്ജിന് മാത്രമല്ല; മന്‍മോഹന്‍ സിംഗിനെതിരെ അസഭ്യവര്‍ഷവുമായി രാജസ്ഥാന്‍ മന്ത്രി

Avatar

പൂഞ്ഞാര്‍ എം എല്‍ എ, പി സി ജോര്‍ജ്ജ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷയുടെ പ്രത്യേകത കൊണ്ട് കൂടിയാണല്ലോ. രാഷ്ട്രീയത്തില്‍ ഇത്തരം ഭാഷപ്രയോഗങ്ങള്‍ അത്ര നല്ലതാണോ എന്നുള്ള ചര്‍ച്ചകള്‍ സ്ഥിരം ഉയര്‍ന്നുവരുന്നതുമാണ്.

ഇപ്പോഴിതാ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി തന്നെ തന്‍റെ നാക്ക് മൂലം കുടുക്കില്‍ പെട്ടിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നേരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു സംസാരിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിരിക്കുകയാണ് രാജസ്ഥാനിലെ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് കടാരിയ. ചുരു എന്ന സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുന്ന വേളയിലാണ് മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍സിംഗിന് നേരെ കടാരിയ അസഭ്യവര്‍ഷം ചൊരിഞ്ഞത്.

“മുന്‍പ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍സിംഗ് അമേരിക്കയില്‍ പോയപ്പോള്‍, ആ സാ** യെ സ്വീകരിക്കാന്‍ അവിടുത്തെ ഉദ്യോഗസ്ഥന്മാര്‍ മാത്രമാണ് വന്നത്. പക്ഷേ ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്ത്രി മോദിജി അമേരിക്കയില്‍ പോയപ്പോള്‍ അവിടുത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ തന്നെ സ്വീകരിക്കാന്‍ വന്ന്”- എന്ന് തുടങ്ങി നീളുന്നു കടാരിയയുടെ പ്രസംഗം.

പിന്നീട് കടാരിയ മാപ്പ് ചോദിച്ചെങ്കിലും മന്ത്രിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

കൂടുതല്‍ വായനയ്ക്ക്:

http://goo.gl/vALGwx

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍