അഴിമുഖം പ്രതിനിധി
ബലാല്‍സംഗത്തിനിരയായ യുവതിയോടൊപ്പം രാജസ്ഥാന് വനിതാ കമ്മീഷന് അംഗം സൌമ്യ ഗുര്‍ജാറിന്റെ സെല്‍ഫി. ജയ്പൂര്‍ സൌത്തിലുള്ള മാഹില പോലീസ് സ്റ്റേഷനില്‍ വച്ചാണ് ഇവര്‍ സെല്‍ഫി എടുത്തത്. ഇവര്‍ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴിപുറത്തെത്തുകയായിരുന്നു. പിറകേ സൌമ്യ ഗുര്‍ജാര്‍ ഫോട്ടോ എടുക്കുന്ന ചിത്രങ്ങളും എത്തി. ഇതോടെ ഇവരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുകയും ചെയ്തു. തുടര്‍ന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സുമന് ശര്‍മ്മ ഇവരോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അംഗം എടുത്ത സെല്‍ഫിയില്‍ ഇവരുടെയും ചിത്രം പതിഞ്ഞിട്ടുണ്ട്. ശര്‍മ്മ ക്യാമറയിലേക്ക് നോക്കുന്നതായാണ് ചിത്രം.
എന്നാല്‍ താന്‍ യുവതിയോട് സംസാരിക്കുന്നതിനിടെ സൌമ്യ ഗുര്‍ജാര്‍ ചിത്രങ്ങള്‍ എടുക്കുകയാണുണ്ടായത് എന്ന് ശര്‍മ്മ പറയുന്നു. ഇത്തരം നടപടികള്‍ താന്‍ അനുവദിക്കില്ല എന്നും ആയതിനാലാണ് വിശദീകരണമാവശ്യപ്പെട്ടത് എന്നും അവര്‍ വ്യക്തമാക്കുന്നു.
30 വയസ്സുകാരിയായ യുവതിയെ കഴിഞ്ഞ ദിവസം അല്‍വാര്‍ ജില്ലയിലാണ് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് ബലാത്സംഗം ചെയ്യത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്, ഇവരെ കാണാന്‍ എത്തിയപ്പോഴാണ് വനിതാ കമ്മീഷന് അംഗങ്ങള്‍ സെല്‍ഫി എടുത്തത്.