UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തെ പാകിസ്താന്‍ എന്നു വിളിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

ട്വിറ്ററിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം

കേരളത്തെ തണ്ടറി പാകിസ്താന്‍ എന്ന് സംബോധന ചെയ്ത ടൈംസ് നൗ ചാനലിനെതിരേ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയരുമ്പോള്‍ ചാനലിന്റെ ആക്ഷേപത്തെ അനൂകൂലിക്കുന്ന തരത്തില്‍ രാജ്യസഭ എം പിയും എന്‍ഡിഎ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ റിപ്ലെ ട്വീറ്റ്.

ലക്ഷ്മി കാനത്ത് എന്നയാള്‍ ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തില്‍ ചെയ്ത ട്വീറ്റിനു താഴെയായി മൂന്നു സ്‌മൈലി ഇമോജികളാണ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്നത്. ഈ റിപ്ലെയില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുമുണ്ട്.

അതേസമയം രാജീവ് ചന്ദ്രശേഖറിനെതിരേ രൂക്ഷമായ പ്രതികരണമാണ് ഇതേതുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. കേരളീയര്‍ക്ക് നേരെയുള്ള അധിക്ഷേപത്തെ ചിരിച്ചു തള്ളുകയല്ല വേണ്ടതെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം.

നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ചെയ്ത റിപ്പോര്‍ട്ടില്‍ ‘ അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്നായിരുന്നു ടൈംസ് നൗ ചാനല്‍ കാണിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ചാനല്‍ മാപ്പ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍