UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തായിരിക്കണം മാധ്യമപ്രവര്‍ത്തനമെന്ന് ഉപദേശിച്ച മോദിയോട് ആരാണ് മാധ്യമപ്രവര്‍ത്തകരെന്നു വിശദീകരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍

Avatar

നവംബര്‍ രണ്ടിന് ന്യൂഡല്‍ഹിയില്‍ രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍ നന്ദി പറഞ്ഞുകൊണ്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ രാജ് കമല്‍ ഝാ നടത്തിയ പ്രസംഗം

നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിജീ,

താങ്കളുടെ പ്രസംഗത്തിന് ശേഷം ഞങ്ങള്‍ക്ക് പറയാന്‍ വാക്കുകളില്ലാതായിരിക്കുന്നു. എന്നാല്‍ നന്ദി പ്രകടിപ്പിക്കുന്നതിന്‌റെ ഭാഗമായി എനിക്ക് ചിലത് പറയേണ്ടിയിരിക്കുന്നു. താങ്കളുടെ സാന്നിദ്ധ്യം ശക്തമായ സന്ദേശമാണ് നല്‍കുന്നത്. നല്ല മാധ്യമപ്രവര്‍ത്തനം എന്ന് പറയുന്നത് റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് എന്ന് ഞങ്ങള്‍ കരുതുന്നു. സ്വന്തം മുഖത്തെ പറ്റിയും ക്യാമറ പ്രസന്‍സിനെ പറ്റിയും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതിനെ പറ്റിയുമൊക്കെ ആശങ്കപ്പെടുന്ന സെല്‍ഫി ജേണലിസ്റ്റുകളല്ല അതുണ്ടാക്കുന്നത്. ഇത്തരം മാദ്ധ്യമപ്രവര്‍ത്തനത്തില്‍ വസ്തുകള്‍ അനിവാര്യമല്ല. നിങ്ങള്‍ ഒരു മുഖത്തിന് പിന്നില്‍ ഒളിച്ചിരുന്നാല്‍ മാത്രം മതി.

താങ്കളുടെ പ്രസംഗത്തിന് വീണ്ടും നന്ദി പറയുന്നു. വിശ്വാസ്യതയെക്കുറിച്ച് എടുത്ത് പറഞ്ഞതിന് പ്രത്യേകിച്ചും. മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ താങ്കളുടെ പ്രസംഗത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എടുക്കാവുന്ന പ്രധാന കാര്യവും അതാണെന്ന് തോന്നുന്നു. ഞങ്ങളെ ഒരല്‍പ്പം അസ്വസ്ഥരാക്കുകയോ തളര്‍ത്തുകയോ ചെയ്യുന്ന ചില കാര്യങ്ങളും താങ്കള്‍ പറഞ്ഞു. ഞാന്‍ പറയുന്ന കാര്യം ഒരുപക്ഷേ താങ്കള്‍ വിക്കിപീഡിയയില്‍ കണ്ടെന്ന് വരില്ല. ഞങ്ങളുടെ എഡിറ്ററായിരുന്ന ശ്രീ.രാംനാഥ് ഗോയങ്ക ഒരിക്കല്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പുറത്താക്കി. താങ്കളുടെ റിപ്പോര്‍ട്ടര്‍ വളരെ നന്നായി ജോലി ചെയ്യുന്നു എന്ന് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് കേട്ടതിനെ തുടര്‍ന്നായിരുന്നു അത്. ഇത് ഒരു പ്രായത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എനിയ്ക്ക് ഈ വര്‍ഷം 50 തികഞ്ഞു. റീ ട്വീറ്റുകളുടേയും ലൈക്കുകളുടേയും ഇടയിലാണ് നമ്മുടെ പല യുവ മാധ്യമപ്രവര്‍ത്തകരും. ഗവണ്‍മെന്‌റില്‍ നിന്നും അധികാരികളില്‍ നിന്നും വരുന്ന വിമര്‍ശനം അഭിമാനകരമായ അംഗീകാരമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഭരണകൂടത്തില്‍ നിന്ന് പ്രശംസ ലഭിക്കുമ്പോള്‍ മാധ്യമ
പ്രവര്‍ത്തകര്‍ ഇത് ഓര്‍ത്തിരിക്കണം.

ഞാന്‍ വീണ്ടും നന്ദി പറയുകയാണ് സര്‍. താങ്കളുടെ പ്രധാന പോയിന്‌റ് വിശ്വാസ്യതയായിരുന്നു. അതില്‍ ഗവണ്‍മെന്‌റിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് തോന്നുന്നു. അത് ഞങ്ങളുടെ ജോലിയാണ്. രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും നന്ദി. ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്ക് രണ്ട് പ്രത്യേകതകളുണ്ട്. ഞങ്ങള്‍ക്ക് 128 മാധ്യമ സ്ഥാപനങ്ങളില്‍ നി്ന്നായി 562 അപേക്ഷകള്‍ ലഭിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് ഈ വര്‍ഷമാണ്. നല്ല മാധ്യമപ്രവര്‍ത്തനം ഇല്ലാതാവുകയാണ് എന്നും മാധ്യമപ്രവര്‍ത്തകരെ ഗവണ്‍മെന്‌റ് വിലയ്ക്ക് വാങ്ങിയിരിക്കുകയാണ് എന്നുമൊക്ക പറയുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണിത്. ഇവിടെ സര്‍ക്കാരിന്‌റെ ഭാഗമായവരുണ്ട്. പ്രതിപക്ഷത്തുള്ളവരുണ്ട്. എല്ലാവര്‍ക്കും പരസ്പരം അറിയാം. പക്ഷെ മാധ്യമ
പ്രവര്‍ത്തനത്തിന്‌റെ കാര്യം വരുമ്പോള്‍ ഇത് പ്രശ്‌നമല്ല. ആരാണ് സര്‍ക്കാരിലെന്നും ആരാണ് പ്രതിപക്ഷത്തെന്നും തിരിച്ചറിയാനാവില്ല. അത് അങ്ങനെ തന്നെ ആവണം. നന്ദി.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍