UPDATES

രാജ്യസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

അഴിമുഖം പ്രതിനിധി

കേരളത്തില്‍ നിന്നും ഒഴിവ് വന്ന മുന്ന് രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ വോട്ടെടുപ്പും വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണലും നടക്കും. കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബും യുഡിഎഫിനെ പ്രതിനിധീകരിക്കുമ്പോള്‍ കെ കെ രാഗേഷ് (സിപിഎം), കെ രാജന്‍ (സിപിഐ) എന്നിവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാകും. 

നിലവിലെ അംഗബലം അനുസരിച്ച് രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയിക്കും. ഇതില്‍ എന്തെങ്കിലും അട്ടിമറികള്‍ നടക്കാനുള്ള സാധ്യത നിലവില്‍ കുറവാണ്. ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് അംഗം പിസി ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ഇന്ന് രാവിലെ വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വിടാന്‍ തയ്യാറായി നില്‍ക്കുന്ന ജനതാദള്‍ (യു) വും യുഡിഎഫിന് തന്നെ വോട്ട് ചെയ്യും. ആദ്യ റൗണ്ടില്‍ ജയിക്കാന്‍ 35 പ്രഥമ പരിഗണന വോട്ടുകള്‍ മതിയെന്നിരിക്കെ യുഡിഎഫിന് നിലവില്‍ മൂന്ന് അംഗങ്ങളുടെ ഭൂരിപക്ഷമാണുള്ളത്.  ഇതനുസരിച്ച് വയലാര്‍ രവി, അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവര്‍ രാജ്യസഭയില്‍ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍