അഴിമുഖം പ്രതിനിധി
രാജ്യസഭയിലേക്ക് തന്നെ നാമനിര്‍ദ്ദേശം ചെയ്ത തീരുമാനം രാഷ്ട്രീയ തീരുമാനമല്ലെന്ന് സിനിമാ താരം സുരേഷ് ഗോപി. പ്രധാനമന്ത്രിയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെന്നതാണ് തന്റെ ആപ്തവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി.
140 മണ്ഡലങ്ങളിലും പോകാന്‍ കഴിയില്ലെങ്കിലും ബിജെപിക്കുവേണ്ടി കഴിയുന്നത്ര മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംപി എന്ന നിലയില്‍ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായിരിക്കും മുന്‍ തൂക്കം നല്‍കുകയെന്നും അത് തിരുവനന്തപുരത്ത് നിന്നാരംഭിച്ച് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ഒ രാജഗോപാലും പറഞ്ഞു.