UPDATES

വായിച്ചോ‌

ബഹിരാകാശത്ത് നിന്ന് രാകേഷ് ശര്‍മ കണ്ട ഇന്ത്യ

പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ചോദിച്ചു: “ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയുണ്ട്?”. “സാരേ ജഹാം സെ അച്ഛാ” ചിരിച്ചുകൊണ്ട് രാകേഷ് ശര്‍മയുടെ മറുപടി.

1984 ഏപ്രില്‍ രണ്ടിന് സോവിയറ്റ് യൂണിയനിലെ ബഹിരാകാശ നിലയത്തില്‍ നിന്ന് സോയൂസ് ടി – 11ന്റെ വിക്ഷേപണം ടിവിയില്‍ ലൈവ് ആയി കാണിക്കുന്നു. ഇന്ത്യക്കാരനായ ഒരു മനുഷ്യന്‍ ആദ്യമായി ബഹിരാകാശത്തേയ്ക്ക് പോവുകയാണ് – രാകേഷ് ശര്‍മ. രാകേഷിന്റെ മാതാപിതാക്കളായ തൃപ്തയും ദേവേന്ദ്ര നാഥും അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അന്ന് ഏറെ കൗതുകത്തോടെ അത് കണ്ടു.

1949 ജനുവരി 13ന് പഞ്ചാബിലാണ് രാകേഷ് ശര്‍മയുടെ ജനനം. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പഠനത്തിന് ശേഷം 1970ല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. വ്യോമസേനയില്‍ രാകേഷ് ശര്‍മ തന്റെ മികവ് തെളിയിച്ചു. ഇന്ത്യയും സോവിയറ്റ് യൂണിയനും സംയുക്തമായി ആവിഷ്‌കരിച്ച ബഹിരാകാശ പദ്ധതി രാകേഷ് ശര്‍മയ്ക്ക് വഴിത്തിരിവായി. ഐസ്ആര്‍ഒയും സോവിയറ്റ് യൂണിയന്റെ ഇന്റര്‍കോസ്‌മോസും ചേര്‍ന്ന പദ്ധതിയുടെ ഭാഗമായി 1982 സെപ്റ്റംബര്‍ 20ന് രാകേഷ് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടു.

ബഹിരാകാശത്ത് ഏഴ് ദിവസവും 21 മണിക്കൂറും രാകേഷ് ശര്‍മയും സംഘവും ചിലവിട്ടു. മിക്കവാറും ദിവസങ്ങളില്‍ ഒമ്പത് മണിക്കൂര്‍ ഉറങ്ങിയ രാകേഷ് ശര്‍മ ബാക്കി സമയം ജോലി ചെയ്തു. സിലിക്കം ഫ്യൂസിംഗ് ടെസ്റ്റ് ഉള്‍പ്പടെ നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഇതിന് പുറമെ യോഗയും ബഹിരാകാശത്ത് രാകേഷ് പരീക്ഷിച്ചു. ഇന്ത്യ കാണുമ്പോഴെല്ലാം രാകേഷ് ചിത്രങ്ങളെടുത്ത് കൊണ്ടിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ചോദിച്ചു: “ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയുണ്ട്?”. “സാരേ ജഹാം സെ അച്ഛാ” ചിരിച്ചുകൊണ്ട് രാകേഷ് ശര്‍മയുടെ മറുപടി. ഏതായാലും ഇന്ത്യയുടെ അഭിമാനമായ രാകേഷ് ശര്‍മ്മയുടെ ജിവിതം സിനിമയാവുകയാണ്. ആമിര്‍ ഖാന്‍ രാകേഷ് ശര്‍മയായി എത്തും.

വായനയ്ക്ക്:
https://goo.gl/uO5BA4

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍