UPDATES

വായിച്ചോ‌

അത്ഭുതകരമായിരുന്നു ഇന്ത്യന്‍ ജനാധിപത്യം, എന്നാല്‍ ഇന്ന് ശോഷിച്ച് ദുര്‍ബലമാകുകയാണെന്ന് രാമചന്ദ്ര ഗുഹ

വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തിലാണ് വിലയിരുത്തല്‍

സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിവസങ്ങളില്‍ നിന്നും വര്‍ത്തമാനകാലത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് എന്ത് സംഭവിച്ചുവെന്നതിനെ സംബന്ധിച്ച് വിശകലനം ചെയ്യുകയാണ് ആധുനിക ഇന്ത്യയുടെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. വാഷിംങ്ടണ്‍ പോസ്റ്റില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് സമീപകാല സംഭവങ്ങളുടെ കൂടി പാശ്ചത്തലത്തില്‍ രാമചന്ദ്ര ഗുഹ ഇന്ത്യന്‍ ജനാധിപത്യം കടന്നുവന്ന വഴികളെക്കുറിച്ച് വിശദീകരിക്കുന്നത്. ‘India was a miracle democracy, now time to degrade it’ എന്ന തലക്കെട്ടോടെയാണ് ഓഗസ്റ്റ് 14നു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാശ്മീരിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന നടപടികളെ വിസ്മരിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് എഴുതാന്‍ കഴിയേുമോ എന്ന് സ്വയം ചോദിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം തുടങ്ങുന്നത്. സ്വാതന്ത്ര്യത്തിന്റ ആദ്യ ദിവസങ്ങളില്‍ ഇന്ത്യ ഒരു രാജ്യമായി നിലനില്‍ക്കില്ലെന്ന് സമര്‍ത്ഥിച്ചുകൊണ്ട് ബ്രിട്ടീഷ് സേനാ തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരമാര്‍ശങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ഗുഹ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉണ്ടായ മാറ്റങ്ങളെ സ്പര്‍ശിച്ചു കടന്നുപോകുന്നു. യുറോപ്പിലെ വിവിധ രാജ്യങ്ങളുടെ വലിപ്പുമുള്ള, തീര്‍ത്തും ഭിന്ന സ്വഭാവമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യ നിലവില്‍വന്നത്. അതുകൊണ്ട് തന്നെ അത് നിലനില്‍ക്കില്ലെന്നായിരുന്നു പലരും പ്രവചിച്ചത്. എന്നാല്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യ നിലനിന്നു. കാശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് ബലപ്രയോഗം നടത്തേണ്ടിവന്നെങ്കിലും ബ്രിട്ടനും ചൈനയും പോലുള്ള രാജ്യങ്ങളുടെ രുപീകരണത്തിനായി ഒഴുക്കേണ്ടി വന്ന രക്തത്തെ അപേക്ഷിച്ച് അത് കുറവായിരുന്നുവെന്നും രാമചന്ദ്ര ഗുഹ എഴുതുന്നു. പല ഭാഷകള്‍ക്കിടിയില്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കാതെയും മതന്യുനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ അവകാശങ്ങള്‍ ഉറപ്പുവരുത്തിയുമാണ് ഇന്ത്യന്‍ ജനാധിപത്യം വികസിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റു മരിച്ചതിന് ശേഷമാണ് ഇന്ത്യയില്‍ കലാപങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിജെപി നിലവില്‍വരുന്നതോടെയാണ് രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്നത്. 1947 നുശേഷം ആദ്യമായി ഇന്ത്യ ഒരു ഹിന്ദു പാകിസ്താന്‍ എന്ന വിശേഷണത്തിന് അടുത്തുനില്‍ക്കുകയാണെന്നും ലേഖകന്‍ പറയുന്നു. കാശ്മീരികള്‍ മുസ്ലീങ്ങള്‍ ആയതുകൊണ്ടാണ് അവിടെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ക്ക് മറ്റിടങ്ങളില്‍നിന്ന് പിന്തുണ കിട്ടുന്നതെന്നും ഗുഹ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് കാലത്തുമാത്രമുള്ള ജനാധിപത്യമായി ഇന്ത്യന്‍ വ്യവസ്ഥ മാറുകയാണെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ജൂഡിഷ്യല്‍ സംവിധാനം തകരാറിലായി. മാധ്യമങ്ങള്‍ ഭീതിമൂലം വിമര്‍ശനത്തില്‍നിന്ന് അകന്നുനില്‍ക്കുകയോ, അല്ലെങ്കില്‍ സര്‍ക്കാറിന്റെ ഭാഗമായി മാറുകയോ ചെയ്യുന്നു. ഇന്ത്യ പരാജയപ്പെട്ട മറ്റൊരു മേഖല പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടാണ്. ഇക്കാര്യത്തില്‍ മഹാത്മഗാന്ധിയുടെ നിലപാടുകള്‍ കൈയൊഴിഞ്ഞ് പാശ്ചാത്യ രീതി പിന്തുടരുകയാണ് ഇന്ത്യ ചെയ്തത്.

സ്വാതന്ത്ര്യത്തിന്റെ അറുപതാം വര്‍ഷത്തില്‍ നടത്തിയ വിലയിരുത്തലില്‍ ഇന്ത്യയെ 50-50 അനുപാതത്തിലുളള ജനാധിപത്യ രാജ്യമായാണ് വിലയിരുത്തിയത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനാധിപത്യമെന്നത് 40-60 ആയി മാറിയിരിക്കയാണ്. കാശ്മീരിലെ ഭരണകൂട ഇടപെടല് കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം കുടുല്‍ ശോഷിക്കുകയാണെന്നും അത് 30-70 ലേക്കുള്ള പാതയിലാണെന്നും രാമചന്ദ്ര ഗുഹ ലേഖനത്തില്‍ പറയുന്നു

https://www.washingtonpost.com

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍