UPDATES

കായികം

രാമചന്ദ്ര ഗുഹ ബിസിസിഐ അംഗത്വം രാജിവച്ചു

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ

ബിസിസിഐ ഭരണസമിതി അംഗം രാമചന്ദ്ര ഗുഹ അംഗത്വം രാജിവച്ചു. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരമാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ നിയമിച്ചത്. ഈ സമിതിയിലെ അംഗമായിരുന്നു രാമചന്ദ്ര ഗുഹ.

സുപ്രിംകോടതിയോടാണ് ചരിത്രകാരനായ ഗുഹ രാജിക്കാര്യം വെളിപ്പെടുത്തിയത്. ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജി അപേക്ഷ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച സുപ്രിംകോടതി അപേക്ഷ ജൂലൈയില്‍ പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഭരണസമിതിയിലെ ഒരു അംഗത്തിന്റെ രാജി. നേരത്തെ കോച്ച് അനില്‍ കുംബ്ലൈയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള കലഹം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക നേരത്തെ ഉയര്‍ന്നിരുന്നു. അതേസമയം ഗുഹയുടെ രാജി തന്നെ അമ്പരപ്പിച്ചതായി ഒരു ബിസിസിഐ വക്താവ് അറിയിച്ചു. കോഹ്ലിയും കുംബ്ലൈയും തമ്മിലുള്ള പ്രശ്‌നങ്ങളാണോ ഇതിന് കാരണമെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഇദ്ദേഹം തയ്യാറായതുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍