UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി കഴിഞ്ഞാല്‍ കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് അമിത് ഷായ്‌ക്കെന്ന് ടൈംസ് ഓഫ് ഇന്ത്യ; പെയ്ഡ് ന്യൂസ് എന്ന് രാമചന്ദ്ര ഗുഹ

കുനിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുട്ടിലിഴയുന്നവര്‍ എന്ന് രാമചന്ദ്ര ഗുഹ ടൈംസ് ഓഫ് ഇന്ത്യയെക്കുറിച്ച് പറയുന്നു. എന്നാല്‍ വാര്‍ത്ത തനിക്ക് പറ്റിയ തെറ്റാണെന്ന് സമ്മതിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ അഖിലേഷ് കുമാര്‍ സിംഗ് രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുള്ളത് ബിജെപി ദേശീ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത. എന്നാല്‍ ഇത് ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പിന്നിലുള്ള അമിത് ഷായെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ നല്ല ഒന്നാന്തരം പെയ്ഡ് ന്യൂസ് ആണ് കൊടുത്തിരിക്കുന്നതെന്ന ആരോപണവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രംഗത്തെത്തി.

ഇത് വ്യക്തമായും വ്യാജ വാര്‍ത്ത അല്ലെങ്കില്‍ പണം വാങ്ങിയുള്ള വാര്‍ത്തയാണ്. കുനിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുട്ടിലിഴയുന്നവര്‍ എന്ന് രാമചന്ദ്ര ഗുഹ ടൈംസ് ഓഫ് ഇന്ത്യയെക്കുറിച്ച് പറയുന്നു. എന്നാല്‍ വാര്‍ത്ത തനിക്ക് പറ്റിയ തെറ്റാണെന്ന് സമ്മതിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ അഖിലേഷ് കുമാര്‍ സിംഗ് രംഗത്തെത്തി. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദിയെന്നും ഒരു വ്യക്തിക്ക് പറ്റിയ തെറ്റിന്റെ പേരില്‍ സ്ഥാപനത്തെ ഇത്തരത്തില്‍ ലേബല്‍ ചെയ്യരുതെന്നും അഖിലേഷ് കുമാര്‍ ട്വീറ്റില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍