UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതാവ് സ്വയംഭൂവല്ലെന്ന് തിരുവഞ്ചൂര്‍, ചെന്നിത്തലയുടെ കത്തിന് പിതൃത്വമില്ലെന്ന് മാണി

അഴിമുഖം പ്രതിനിധി

രമേശ് ചെന്നിത്തല അയച്ചുവെന്ന് പറയുന്ന കത്തിന് പിതൃത്വമില്ലെന്ന് കെഎം മാണി പറഞ്ഞു. അതേസമയം ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത് എത്തി. ഉചിതമായ വേദികളിലാണ് പരാതികള്‍ ഉന്നയിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. നേതാക്കന്‍മാര്‍ സ്വയംഭൂവായതല്ല. പതിനായിരക്കണക്കിന് പേരുടെ പിന്തുണയോടെയാണ് ഒരു നേതാവ് ഉയര്‍ന്നു വരുന്നത്.പരസ്യ പ്രസ്താവന ആര്‍ക്കും ഗുണം ചെയ്യില്ല.  ഹരംകൊള്ളിക്കുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണം. ഇത്തരം പ്രസ്താവനങ്ങള്‍ സംസ്ഥാനത്തിന്റെ ആഗ്രഹമല്ലെന്നും ഉന്നയിക്കുന്ന ആളിന്റെ ആഗ്രഹമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന നിലപാടാണ് മാണി സ്വീകരിച്ചത്. കത്ത് വിവാദം യുഡിഎഫിനെ ബാധിക്കില്ല. ധനമന്ത്രിയായി പുതിയ ആള്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്നും കെഎം മാണി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍