UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസിനുമേലുള്ള നിയന്ത്രണം പിണറായിക്ക് നഷ്ടമായിരിക്കുന്നു: രമേശ് ചെന്നിത്തല

ബി ജെ പി ക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യു എ പി എ ചുമത്തുകയല്ല പൊലീസിന്റെ പണി.കുറെക്കൂടി ജാഗ്രത കാണിക്കണം

ബിജെപി കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് യു എ പി എ ചുമത്തുകയല്ല പൊലീസ് ചെയ്യേണ്ടതെന്നു പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തല. പൊലീസ് ജാഗ്രത കാണിക്കണമെന്നും ചെന്നിത്തല. ഒരു തരം അരാജകത്വമാണ് ഇപ്പോള്‍ പൊലീസിനെ നയിക്കുന്നതെന്നും ചെന്നിത്തല കുററപ്പെടുത്തി. തന്റെ കാലത്തു മൂന്നുപേര്‍ക്കെതിരേ മാത്രമാണ് യുഎപിഎ ചുമത്തിയത്. പിണറായി വിജയന് പൊലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബി ജെ പി ക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യു എ പി എ ചുമത്തുകയല്ല പൊലീസിന്റെ പണി. അവര്‍ കുറെക്കൂടി ജാഗ്രത കാണിക്കണം. ഞാന്‍ അഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് യു എ പി എ പ്രകാരം കേസെടുത്തത്. നിസാര്യ കാര്യങ്ങള്‍ക്ക് ചുമതത്തേണ്ട വകുപ്പല്ല അത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയറിയാതെ യു എ പി എ ചുമത്താനും കഴിയില്ല. പിണറായി വിജയന് പൊലീസിന് മേലുള്ള നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞു. ഒരു തരം അരാജകത്വമാണ് ഇപ്പോള്‍ പൊലിസിനെ നയിക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പലയിടങ്ങളിലായി പൊലീസിന്റെ അതിക്രമങ്ങളും കാടത്തവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുണ്ട്. ഇടതു സര്‍ക്കാരിന് ഒരു പൊലീസ് നയമില്ലന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍