UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയെ കുടുക്കാന്‍ ശ്രമിച്ചില്ല; ആരോപണം ഉന്നയിച്ചാല്‍ മിണ്ടാതിരിക്കില്ല-രമേശ്‌ ചെന്നിത്തല

അഴിമുഖം പ്രതിനിധി

ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുടുക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചിട്ടില്ല എന്നും കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത് എന്തിനാണ് എന്ന് അറിയില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ട സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടിയ കോണ്‍ഗ്രസ്സ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഘടകകക്ഷി മുന്നണി വിടുന്നത് പ്രയാസമുള്ള കാര്യമാണ് എന്നാല്‍ യുഡിഎഫിനെ ഇത് ഒരു തരത്തിലും ബാധിക്കില്ല. യുഡിഎഫ് ചാഞ്ചല്യമില്ലാതെ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

ഘടകകക്ഷിയുടെ കാലുവാരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സെന്നും അങ്ങനെ ഒരു ചരിത്രം തങ്ങള്‍ക്കില്ല എന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവില്‍ ബാര്‍കോഴ വിഷയവുമായി ബന്ധപ്പെട്ടു ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തീട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഇപ്പോഴുള്ളതുപോലെ തന്നെ തുടരുമെന്നും എന്നാല്‍ പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം കേരള കോണ്‍ഗ്രസ്സിന് ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങളും ഉണ്ടാവില്ല എന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് പറഞ്ഞു.

നരേന്ദ്ര മോദിയുടെ വര്‍ഗീയ ഭരണത്തിനും, പിണറായി വിജയന്‍റെ ഏകാധിപത്യ ഭരണത്തിനുമെതിരെയുള്ള യുഡിഎഫിന്‍റെ സമരങ്ങളുമായി മുന്നണി ശക്തമായി മുന്നോട്ട് പോകുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍