UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ്

അഴിമുഖം പ്രതിനിധി

രമേശ് ചെന്നിത്തല നിയമസഭ പ്രതിപക്ഷ നേതാവാകും. ഇതു സംബന്ധിച്ചുള്ള തീരുമാനത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതൃസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയതോടെ രമേശിന്റെ പേര് തന്നെയാണ് പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ മുന്‍ധാരണപ്രകാരം ഇന്ന് ചേരുന്ന യോഗത്തില്‍ ഔദ്യോഗികകമായി പ്രഖ്യാപിക്കാനിരിക്കെ അവിചാരിതമായ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നത് സങ്കീര്‍ണതയുണ്ടാക്കി. കെ മുരളീധരനാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആകുന്നതിലെ വിയോജിപ്പ് അറിയിച്ചത്. തുടര്‍ന്ന് അഞ്ചരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഭൂരിഭാഗം എംഎല്‍എമാരും മുന്നോട്ടുവച്ച രമേശിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയാണ് രമേശിന്റെ പേര് എംഎല്‍എമാരുടെ യോഗത്തില്‍ മുന്നോട്ടുവച്ചത്. വി ടി ബലറാം, വി ഡി സതീശന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ പിന്താങ്ങി. പി കെ കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുത്തു.

വലിയ വെല്ലുവിളികളുണ്ടെങ്കിലും അതെല്ലാം നേരിടാന്‍ തയ്യാറായാണ് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏകദേശം 25 വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററിരംഗത്ത് ഐ ഗ്രൂപ്പിന് നിയന്ത്രണം വരുന്നുവെന്നതും രമേശ് പ്രതിപക്ഷനേതാവാകുന്നതിലെ ഒരു പ്രത്യേകതയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍