UPDATES

ബിജെപിക്ക് എതിരായ പോരാട്ടത്തിന് പിണറായിക്ക് കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ ആശംസ

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന്റെ ആശംസ. കൂടാതെ പശ്ചിമ ബംഗാളില്‍ സിപിഐഎമ്മിന്റെ തകര്‍ച്ചയില്‍ അദ്ദേഹത്തിനുള്ള വിഷമവും പിണറായിയോട് പങ്കുവച്ചു. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങാനായി എത്തിയ പിണറായിയും മുംബയിലേക്ക് പോകാനെത്തിയ ജയറാം രമേശും ന്യൂദല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് കണ്ടു മുട്ടിയത്. ഇന്ത്യയില്‍ ഒരു ശക്തമായ ഇടതുപക്ഷം നമുക്ക് ആവശ്യമാണെന്ന് ജയറാം രമേശ് പിണറായിയോട് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇടതുപക്ഷമല്ല ബിജെപിയാണ് ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍