UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേജ്രിവാളിന്റെ അഭിഭാഷക സ്ഥാനം രാം ജഠ്മലാനി ഒഴിഞ്ഞു; പ്രതിഫലമായ രണ്ട് കോടി ചോദിച്ചു

കോടതിയില്‍ ജയ്റ്റ്‌ലിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ കെജ്രിവാള്‍ തന്നോട് ആവശ്യപ്പെട്ടു എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ജഠ്മലാനി ചൊവ്വാഴ്ച സ്ഥാനം ഒഴിയുകയായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷക സ്ഥാനം ഒഴിഞ്ഞ പ്രമുഖ അഭിഭാഷകന്‍ രാം ജഠ്മലാനി തന്റെ ഫീസിനത്തിലുള്ള രണ്ട് കോടി രൂപയില്‍ അധികം വരുന്ന തുക നല്‍കാന്‍ കേജ്രിവാളിനോട് ആവശ്യപ്പെട്ടു. കെജ്രിവാളിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസിലാണ് ജഠ്മലാനി ഡല്‍ഹി മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‌റായിയിരിക്കെ താന്‍ അഴിമതി നടത്തി എന്ന ആരോപണം ഉന്നയിച്ചതിനാണ് കേജ്രിവാളിനെതിരെ ജയ്റ്റ്‌ലി മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നത്. കോടതിയില്‍ ജയ്റ്റ്‌ലിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ കെജ്രിവാള്‍ തന്നോട് ആവശ്യപ്പെട്ടു എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ജഠ്മലാനി സ്ഥാനം ഒഴിയുകയായിരുന്നു.

സ്വകാര്യ സംഭാഷണങ്ങളില്‍ ജയ്റ്റ്‌ലിക്കെതിരെ കേജ്‌രിവാള്‍ മോശം ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ജഠ്മലാനി ആരോപിച്ചിട്ടുണ്ട്. ജെയ്റ്റ്‌ലി വഞ്ചകനാണെന്ന് മേയ് 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്ന വിസ്താരത്തിനിടയില്‍ ജഠ്മലാനി വിശേഷിപ്പിച്ചിരുന്നു. തന്നെ ഇങ്ങനെ വിളിക്കാന്‍ ജഠ്മലാനിയുടെ കക്ഷി ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ഉത്തരം. തുടര്‍ന്ന് കെജ്രിവാളിനെതിരെ പത്തുകോടി രൂപയുടെ മറ്റൊരു മാനനഷ്ടക്കേസ് കൊടുക്കുകയാണെന്ന് ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മോശം ഭാഷ ഉപയോഗിക്കാന്‍ താന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് കാണിക്കുന്ന ഒരു സത്യവാങ്മൂലം കെജ്രിവാള്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുവരും തമ്മില്‍ തെറ്റിയത്. തന്റെ വക്കീല്‍ ഫീസായ 3.8 കോടി രൂപ നല്‍കാന്‍ കേജ്രിവാളിന് സാധിക്കില്ലെന്നും അതിനാല്‍ അത് എഴുതിത്തള്ളുകയാണെന്നും ജഠ്മലാനി കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് അഭിഭാഷകന് ഫീസ് നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ജഠ്മലാനിയുടെ പ്രഖ്യാപനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍