UPDATES

സിനിമാ വാര്‍ത്തകള്‍

ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം വരുന്നു; നായകന്‍- മോഹന്‍ലാല്‍; ബജറ്റ്- 1000 കോടി

രണ്ടാമൂഴത്തിന് എം.ടിയുടെ തിരക്കഥ; പേര് മഹാഭാരതം

ലോക സിനിമയെ തന്നെ ഞെട്ടിച്ച് എംടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം വരുന്നു. ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് ബജറ്റിട്ടിരിക്കുന്നത്. മഹാഭാരതം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എംടി തന്നെ ഒരുക്കുന്ന തിരക്കഥയില്‍ പരസ്യചിത്ര സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണത്തിന്റെയും തിരക്കിലായിരുന്നു ശ്രീകുമാര്‍. രണ്ട് ഭാഗങ്ങളായി പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്തംബറില്‍ തുടങ്ങും. 2020ല്‍ ചിത്രം റിലീസ് ചെയ്യും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം പ്രേക്ഷകരിലെത്തും.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം അണിയിച്ചൊരുക്കുന്നുണ്ട്. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്ക് പുറമേ ചില ഹോളിവുഡ് നടന്മാരും മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലാണ് താരനിര്‍ണയം. ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും ഏറ്റവും പ്രഗത്ഭരാണ് ചിത്രത്തിന്റെ അണിയറയിലുണ്ടാകുക. വിഎഫ്എക്‌സ്, സ്റ്റണ്ട് കൊറിയോഗ്രഫി എന്നിവയുടെ വിസ്മയങ്ങളും ചിത്രം സമ്മാനിക്കുമെന്നാണ് അറിയുന്നത്.

മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാകും സിനിമയെന്ന് യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും എന്നിവയുടെ സ്ഥാപകന്‍ കൂടിയായ ബിആര്‍ ഷെട്ടി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍