UPDATES

കായികം

രഞ്ജി ട്രോഫി : കേരളം ആദ്യ ഇന്നിംഗ്‌സില്‍ 106 റണ്‍സിന് പുറത്ത്

ഉമേഷ് യാദവ് ബൗളിംഗ് ആക്രമണത്തില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കേരള താരങ്ങള്‍ നിഷ്പ്രഭരായി.

 

വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ഇന്നിംഗ് 106 റണ്‍സില്‍ അവസാനിച്ചു. തുടക്കം മുതല്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കേരളത്തിന്റെ ബാറ്റ്
സ്മാന്‍മാര്‍ ക്രീസില്‍ നില ഉറപ്പിക്കാനാവാതെ മടങ്ങി. കേരളത്തിനായി വിഷ്ണു വിനോദ്(37), സച്ചിന്‍ ബേബി(22) എന്നിവരാണ് അല്‍പമെങ്കിലും പൊരുതിയത്. വിദര്‍ഭയുടെ ബൗളിംഗ് കരുത്തന്‍ ഉമേഷ് യാദവിന്റ പ്രകടനമാണ് കേരളത്തിനെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ച്ചയിലേക്ക് എത്തിച്ചത്. ഏഴ് വിക്കറ്റ് നേട്ടമാണ് ഉമേഷ് യാദവ് സ്വന്തമാക്കിയത്. ഉമേഷിനൊപ്പം രജ്‌നീഷ് മൂന്നു വിക്കറ്റ് നേട്ടം കൊയ്തു. വിദര്‍ഭ മത്സരത്തില്‍ ശക്തമായ ആധിപത്യമാണ് ഉറപ്പിച്ചത്.

എട്ട് റണ്‍സാണ് മുഹമ്മദ് അഹ്സുറുദിന്‍, റണ്ണൊന്നും എടുക്കാതെ സിജോമോന്‍ ജോസഫ്, ഒമ്പത് റണ്‍സുമായി പൊന്നം രാഹുല്‍, വിനൂപ് മനോഹരന്‍(0),അരുണ്‍ കാര്‍ത്തിക്(4), സച്ചിന്‍ ബേബി(22),ജലജ് സക്സേന(7), ബേസില്‍ തമ്പി(10), സന്ദീപ് വാര്യര്‍(0), നിതീഷ്(6) പുറത്താകാതെ വിഷ്ണു വിനോദ്(37) ഇങ്ങനെ ആയിരുന്നു
കേരള താരങ്ങളുടെ റണ്‍സ് സംഭാവന.

നേരത്തെ ടോസ് നേടിയ വിദര്‍ഭ കേരളത്തെ ബാറ്റിംഗിന് അയച്ചു. ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ കേരളത്തിന്റെ് ആദ്യ സെഷനിലെ പ്രകടനം പ്രതീക്ഷിച്ച പോലെ തന്നെ നിരാശയാണ് നല്‍കിയത്. ഉമേഷ് യാദവ് ബൗളിംഗ് ആക്രമണത്തില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കേരള താരങ്ങള്‍ നിഷ്പ്രഭരായി.

ആദ്യ ദിനങ്ങളില്‍ ബൗളിംഗിനെ തുണയ്ക്കുന്ന കൃഷ്ണഗിരിയിലെ പിച്ചില്‍ ഉച്ചയ്ക്കുശേഷം ബാറ്റ്‌സ്മാന്മാര്‍ക്കു ഗുണം ചെയ്യുമെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍
ഉച്ചയ്ക്ക് മുന്നെ കേരള താരങ്ങള്‍ കൂടാരം കയറി. രാവിലത്തെ ഈര്‍പ്പവും മറ്റും പേസര്‍മാരെ പരിധിവിട്ട് തുണച്ചെന്ന് തന്നെ പറയാം. ആദ്യ സെഷനില്‍ പരമാവധി പിടിച്ചു നിന്നിരുന്നെങ്കില്‍ മത്സര ഫലം കേരളത്തിനത് ഗുണം ചെയ്യുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍