UPDATES

എഡിറ്റര്‍

യൂനിലിവറിന് കേള്‍ക്കാതിരിക്കാനാവില്ല സോഫിയയുടെ ഈ റാപ്

Avatar

കൊടൈക്കനാലിലെ തെര്‍മോമീറ്റര്‍ ഫാക്ടറി യൂനി ലിവര്‍ അടച്ചുപൂട്ടിയിട്ട് 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ കമ്പനി വര്‍ഷങ്ങള്‍ക്ക് മുന്പ് കുന്നുകൂട്ടിയ മെര്‍ക്കുറി മാലിന്യം കൊടൈക്കനാലിന്റെ ജലത്തെയും ഭൂമിയെയും മനുഷ്യ ജീവനെയും കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. 30 ഓളം മനുഷ്യര്‍ മരണപ്പെട്ടതും പലരും അനാരോഗ്യ അവസ്ഥയില്‍ ജീവിക്കുന്നതും ഈ വിഷമാലിന്യം കാരണമാണ് എന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ യൂനി ലീവര്‍ കേട്ട ഭാവം നടിച്ചില്ല. പക്ഷേ ചെന്നൈയില്‍ നിന്നുള്ള റാപ് സംഗീതകാരി സോഫിയ അഷറഫിന്റെ ‘കൊടൈക്കനാല്‍ വോണ്‍ട്’ കേള്‍ക്കാതിരിക്കാന്‍ കമ്പനിക്കാവില്ല. കാരണം. ഇതുവരെയായി 15 ലക്ഷത്തിലധികം പേരാണ് യു ട്യൂബില്‍ ഈ വീഡിയോ കണ്ടത്. യൂനിലീവറിനെതിരെയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ സൈന്‍ ചെയ്യാന്‍ http://kodaimercury.org/ സന്ദര്‍ശിക്കുക. വീഡിയോ കാണാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=nSal-ms0vcI

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍