അഴിമുഖം പ്രതിനിധി
വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട ശേഷം രണ്ടാം തവണയും ബോളിവുഡ് താരം സല്മാന് ഖാന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി. ജൂലൈ 14ന് സല്മാന് ഒരവസരം കൂടി നല്‍കുമെന്നും അന്ന് ഹാജരായില്ലെങ്കില്‍ സല്മാന് എഫ്ഐആറോ പൊലീസ് പരാതിയോ നേരിടേണ്ടി വരുമെന്നും കമ്മീഷന് അറിയിച്ചു.
ഏറെ പ്രയാസകരമായ രംഗങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയിലാണ് താനെന്നായിരുന്നു സല്‍മാന്റെ വിവാദ പരാമര്‍ശം. സല്‍മാന്റെ പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ ദേശീയ, സംസ്ഥാന (മഹാരാഷ്ട്ര) വനിതാ കമ്മീഷനുകള്‍ സല്‍മാനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.