UPDATES

നിങ്ങളുടെ നാളുകള്‍ അവസാനിച്ചു, ദിനങ്ങള്‍ എണ്ണിക്കോളൂ: ട്വീറ്റിന് പിന്നാലെ കെ എസ് ഭഗവാന് ഭീഷണിക്കത്തും

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ പുരോഗമന ചിന്താഗതിക്കാരാനായ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനുശേഷം അടുത്ത ഇരയെന്ന് ഭീഷണിപ്പെടുത്തി ഹിന്ദുത്വവാദികള്‍ ട്വീറ്റ് ചെയ്ത് കെഎസ് ഭഗവാന് ഭീഷണ കത്തും ലഭിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്ത് വീട്ടുകാര്‍ക്ക് ലഭിച്ചത്. കത്ത് ലഭിക്കുമ്പോള്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇംഗ്ലീഷില്‍ എഴുതിയ കത്ത് വീട്ടുകാര്‍ പൊലീസിന് കൈമാറി. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൈസൂരില്‍ നടന്ന ഒരു പരിപാടിയില്‍ ഭഗവദ്ഗീതയെ അപമാനിച്ച് സംസാരിച്ചുവെന്ന് വലതുപക്ഷ ഹിന്ദു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

ഞങ്ങള്‍ മൂന്നുപേരെ തീര്‍ത്തു. അടുത്ത ഊഴം നിങ്ങളുടേതാണ്. എത്ര വലിയ പൊലീസ് സംരക്ഷണവും നിങ്ങളെ സഹായിക്കില്ല. നിങ്ങളുടെ സമയം അവസാനിച്ചു. നാളുകള്‍ എണ്ണിക്കോളൂവെന്നാണ് കത്തിലുള്ളത്.

ഇത് ആദ്യമായിട്ടല്ല ഭീഷണി ഉണ്ടാകുന്നതെന്നും താന്‍ പേടിക്കില്ലെന്നും ആയിരുന്നു ഭഗവാന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം. ഭഗവാനെ ഭീഷണിപ്പെടുത്തി കൊണ്ട് ട്വീറ്റ് ചെയ്തതിന് ഒരു ബജറംഗദള്‍ പ്രവര്‍ത്തകനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍