UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധികാര ധാര്‍ഷ്ട്യത്തെ തകര്‍ക്കാന്‍ കരുത്തുള്ളവനാകണം കലാകാരന്‍; കവി റൗള്‍ റൂസിറ്റ

അഴിമുഖം പ്രതിനിധി

കവിതയുടെ ചരിത്രം നവോത്ഥാനത്തിന്റേതു കൂടിയാണെന്നും പ്രതീക്ഷയുടെ പ്രതീകമായി കവിത എന്നെന്നും നിലനില്‍ക്കുമെന്നും പ്രശസ്ത ലാറ്റിനമേരിക്കന്‍ കവി റൗള്‍ സൂറിറ്റ. ചിലിയില്‍ ജനറല്‍ ആഗസ്‌തോ പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന കലാരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് റൗള്‍ റൂസിറ്റ. രചനയ്ക്ക് ചിട്ടകളില്ല. കവിത പ്രചരണോപാധി കൂടിയാണ്, റൂസിറ്റ വ്യക്തമാക്കി. കൊച്ചി-മുസരിസ് ബിനാലെ മൂന്നാംപതിപ്പിന് ഒരു വര്‍ഷം കൂടി ശേഷിക്കെ വേദി പരിചയപ്പെടാനായിരുന്നു സൂറിറ്റ നഗരത്തിലെത്തിയത്. ബിനാലെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട് ആദ്യമെത്തുന്ന കലാകാരനാണ് സൂറിറ്റ. എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സ്‌കൈ ബിലോ യില്‍ പങ്കെടുത്തുകൊണ്ട് എഴുത്തുകാരി ശര്‍മിഷ്ഠ മൊഹന്തിയുമായി കവിതയുടെ കാഴ്ച്ചപ്പാടിനെ കുറിച്ച് സംസാരിക്കവെയാണ് തന്റെ നിലപാട് കവി പങ്കുവച്ചത്. പിനോഷെയുടെ ഭരണകാലത്തെ കദനകഥകള്‍ കവിതകളിലൂടെ സുറീറ്റ അവതരിപ്പിച്ചു. സുറീറ്റയോടൊപ്പമുണ്ടായിരുന്ന അന്ന ഡീനി കവിതകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി.

1950-ല്‍ ചിലിയില്‍ ജനിച്ച റൗള്‍, അഗസ്റ്റേ പിനാഷെയുടെ സേച്ഛാധിപത്യത്തില്‍ ചിലി ജനത അനുഭവിച്ചിരുന്ന അരാജകത്വത്തെ പ്രതിഫലിപ്പിക്കുന്ന കവിതകളിലൂടെയാണ് ജനങ്ങളുടെ മനം കവര്‍ന്നത്. 1973-ല്‍ റൗളിന്റെ ‘പര്‍ഗേറ്റൊറിയ’എന്ന കവിതാ സമാഹാരം അച്ചടിച്ചു വന്നതിനു തൊട്ടു പിന്നാലെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും കവിതകളുടെ എല്ലാ കോപ്പികളും നശിപ്പിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായ റൗള്‍, സാധാരണക്കാരന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരവിചാരങ്ങള്‍ക്ക് വേണ്ടി കവിതയെ ആയുധമാക്കി. പട്ടാള ഭരണത്തിന്റെ അതിക്രമത്തില്‍ മനം നൊന്ത് റൗള്‍ തന്റെ കവിളുകള്‍ കത്തി ചൂടാക്കി പൊള്ളിക്കുകയും നശിപ്പിക്കപ്പെട്ട തന്റെ കവിതയെ വീണ്ടും എഴുതുവാനാരംഭിക്കുകയും ചെയ്തു. അതില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു ‘my friends think , i am a sick women, because i burnt my cheeks’. പിന്നീട് CADA എന്ന പേരില്‍ പിനാഷെയുടെ ഭരണത്തെ പ്രതിരോധിക്കാന്‍ 1979 ല്‍ സാഹിത്യകാരന്‍മാരുടെ സംഘട രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. 

‘ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കുകയാണ് കലയുടെയും കലാകാരന്റയും ധര്‍മ്മം. അടിച്ചമര്‍ത്തലിനെയും അധികാര ധാര്‍ഷ്ട്യത്തിനെയും തകര്‍ക്കാന്‍ ശക്തമായ വാക്കുകള്‍ കൊണ്ട് കഴിയും. കലാകാരന്‍ കരുത്തുള്ളവനാകാണം. അതിന് അവന്‍ വര്‍ഷങ്ങളോളം ജീവിക്കണമെന്നില്ല. എനിക്ക് കവിത സ്വപ്‌നങ്ങളാണ്. അതില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. libetry is the ultimate literay traditon’, റൂസിറ്റ പറഞ്ഞത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ 1982ല്‍ സ്‌കൈറൈറ്റിങ് ഉപയോഗിച്ച് ആകാശത്തു കവിതയെഴുതിയും 1992ല്‍അറ്റക്കാമ മരുഭൂമിയില്‍ കവിതയെഴുതിയും സുറീറ്റ പ്രശസ്തനാണ്. 1989ല്‍ പാബ്ലോ നെരൂദയുടെ പേരിലുള്ള സമഗ്രസംഭാവനക്കുള്ള കവിത പുരസ്‌ക്കാരം ലഭിച്ച സുറീറ്റയെ 2000 ല്‍ ചിലിയന്‍ നാഷണല്‍ ലിറ്ററേച്ചര്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. മുന്‍ ചിലി പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയുടെ അടുത്ത അനുയായിയി കൂടിയാണ് സൂറിറ്റ. പര്‍ഗേറ്റൊറിയ, ഐഎന്‍ആര്‍ഐ, ലാവിദ ന്യുവെയ്വ, സുറീറ്റ എന്നിവയാണ് പ്രധാന കൃതികള്‍.

ചിലിയുടെ ചരിത്രത്തെയാണ് സുറീറ്റ ഓര്‍മിപ്പിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. അടിച്ചമര്‍ത്തലിനെയും സ്വേച്ഛാധിപത്യത്തെയും പീഡനത്തെയും ചെറുക്കാന്‍ കവിതയെ ഉപയോഗിച്ച സ്പാനിഷ് കവികളുടെ പരമ്പരയിലെ കണ്ണിയാണ് സുറീറ്റയെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ കലയും സാഹിത്യവുമായി കേരളത്തിനുള്ള ബന്ധം ഒന്നുകൂടി ശക്തമാണെന്ന് തെളിയിച്ചുകൊണ്ട് 2016-ലെ ബിനാലെയിലെ ആദ്യ ആര്‍ട്ടിസ്റ്റായി ബിനാലെ ഫൗണ്ടേഷന്‍ റൗളിനെ തിരഞ്ഞെടുത്തിരുന്നു. ടൗണ്‍ ഹാളില്‍ നടന്ന ഈ പരിപാടിയില്‍ 2016 ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, എഴുത്തുകാരി ഷര്‍മിഷ്ട മൊഹന്തി, കെ.എം.ബി പ്രസിഡന്റ് ബോസ്‌കൃഷ്ണമാചാരി, പ്രോഗ്രാം ഡയറക്ടര്‍ റിയാസ് കോമു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബോണി തോമസ്, ജോസ് ഡൊമനിക് , പി.എം സിറാജുദീന്‍ എന്നിവര്‍ പെങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍