UPDATES

കായികം

ആര്‍ അശ്വിന്‍ അതിവേഗത്തില്‍ 200 വിക്കറ്റ് തികച്ച ഏഷ്യന്‍ ബൗളര്‍

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് അതിവേഗത്തില്‍ 200 വിക്കറ്റ് തികച്ച ഏഷ്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ്.   37 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ 38 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് എന്ന പാക് ബൗളര്‍ വഖാര്‍ യൂനസിന്റെ റെക്കോര്‍ഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്.

36 മത്സരങ്ങളില്‍ നിന്നും 200 വിക്കറ്റ് തികച്ച ഓസീസ് ബൗളര്‍ ക്ലാരി ഗ്രിമെറ്റാണ് അശ്വിന് മുമ്പ് ഇരുനൂറ് വിക്കറ്റ് തികച്ച ഏക ലോക ബൗളര്‍. 1936ലാണ് ഗ്രിമെറ്റ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരങ്ങളില്‍ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കില്‍ 80 വര്‍ഷം പഴക്കമുളള ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാമായിരുന്നു.

വേഗത്തില്‍ 200 വികറ്റ് തികച്ച ലോക ബൗളര്‍മാരില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്താണ്. ഡെന്നീസ് ലില്ലിയും(ഓസ്ട്രലീയ) വഖാര്‍ യൂന്‌സും മൂന്നാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ കെയ്ന്‍ വില്യംസിന്റെ വിക്കറ്റെടുത്തതോടെയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമായത്.

ന്യൂസിലാന്‍ഡിനെതിരെ ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 1000 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം രോഹിത്ത് ശര്‍മ്മ സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി യുവരാജ് സിംഗ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍