UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച എം പി ഒടുവില്‍ മാപ്പു പറഞ്ഞു

ശിവസേന എംപിയായ രവീന്ദ്ര ഗെയ്ക് വാദ് വ്യോമയാന മന്ത്രിക്ക് എഴുതി കത്തിലാണു ഖേദപ്രകടനം

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പുകൊണ്ട് അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് സംഭവത്തില്‍ ക്ഷമാപണം നടത്തി വ്യോമയാന മന്ത്രിക്കു കത്തു നല്‍കി. ഖേദപ്രകടനത്തിനൊപ്പം തനിക്കേര്‍പ്പെടുത്തിയ വിമാനയാത്ര വിലക്ക് പിന്‍വലിക്കണമെന്നും മന്ത്രി അശോക് ഗജപതി രാജുവിന് എഴുതി കത്തില്‍ എംപി ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഇടപെട്ടതിനു പിന്നാലെയാണു എംപിയുടെ ഖേദപ്രകടനവും വന്നിരിക്കുന്നത്.

ഗെയ്ക്‌വാദിന് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് പാര്‍ലമെന്റില്‍ വലിയ വിവാദത്തിനു വഴിവച്ചിരുന്നു. തങ്ങളുടെ എംപിയുടെ വിലക്ക് നീക്കിയില്ലെങ്കില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുംബൈയിലൂടെ പറക്കില്ലെന്നു ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു. എന്‍ഡിഎ മുന്നണിയില്‍ നിന്നു പിന്മാറുമെന്നുവരെ ശിവസേന പറഞ്ഞിരുന്നു. അതേസമയം, താന്‍ മാധ്യമവിതാരണയ്ക്ക് ഇരയായതാണെന്നും വിമാനജീവനക്കാരനാണു തന്നോട് അപമര്യാദയായി പെരുമാറിയതെന്നും എം പി രവീന്ദ്ര ഗെയ്ക്‌വാദ് ഇന്നു ലോകസഭയില്‍ പറഞ്ഞിരുന്നു.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍