UPDATES

കായികം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ അശ്വിനും ജഡേജയും

ബാറ്റിംഗ് റാങ്കിങ്ങില്‍ 122-ാം സ്ഥാനത്തു നിന്ന് ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ 55-ാം റാങ്കിലെത്തി

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സ്പിന്നറുമാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും. 1974-ന് ശേഷം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്. അന്ന് ബിഷന്‍ ബേദിയും ബി എസ് ചന്ദ്രശേഖറുമായിരുന്നു ഈ നേട്ടത്തിലെത്തിയത്.

ചെന്നൈയിലെ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് ജഡേജക്ക് തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്താന്‍ സാധിച്ചത്. 74 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അശ്വിന്റെ തൊട്ടു പിന്നാലെ 66 പോയിന്റുമായാണ് ജഡേജ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. ഓള്‍റൗണ്ടന്‍മാരുടെ റാങ്കിങ്ങില്‍ ഒരു സ്ഥാനം മുന്നില്‍ കയറി മൂന്നാമതെത്താനും ജഡേജക്കായി.

റാങ്കിങ്ങില്‍ ഇഷാന്ത് ശര്‍മ്മ 23-ാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിങ്ങില്‍ 122-ാം സ്ഥാനത്തു നിന്ന് ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ 55-ാം റാങ്കിലെത്തി. 199 റണ്‍സടിച്ച ലോകേഷ് രാഹുല്‍ 51-ാം റാങ്കിലുമെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍