UPDATES

ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക്

അഴിമുഖം പ്രതിനിധി

ഭരണഘടന അംഗീകരിച്ച 22 പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതിനായി ആരംഭിച്ച ടിഡിഐഎല്‍ (ടെക്‌നോളജി ഡവലപ്‌മെന്റ് ഫോര്‍ ഇന്ത്യന്‍ ലാംഗ്വേജസ്) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇ-ഗവേണ്‍സ് പ്ലാനുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കംപ്യൂട്ടറിനും മൊബൈല്‍ ഫോണുകള്‍ക്കും ആവശ്യമായ അക്ഷരങ്ങള്‍ പ്രാദേശിക ഭാഷകളിലേയ്ക്ക് സാങ്കേതിക പരിവര്‍ത്തനം നടത്തിവരികയാണെന്നും ഐടി മന്ത്രി പറഞ്ഞു.

ഇതിനാവശ്യമായ സോഫ്ട്‌വെയര്‍ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. ഏതുഭാഷയിലും ടൈപ്പുചെയ്യാന്‍ കഴിയുന്നതിനോടൊപ്പം കംപ്യൂട്ടറില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും പ്രാദേശിക ഭാഷകളില്‍ ശബ്ദം ശ്രവിക്കുന്നതിനും കഴിയും. രാജ്യത്തെ മുഴുവന്‍ ജനങ്ങളിലേയ്ക്കും അവരുടെ ഭാഷകളില്‍തന്നെ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി എംപിയെ അറിയിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍