UPDATES

എഡിറ്റര്‍

എനിക്ക് ഇനിയും സ്മാഷ് ചെയ്യാനാകുമോ? ഒരു കശ്മീരി യുവാവ് ചോദിക്കുന്നു

Avatar

കശ്മീര്‍ പ്രക്ഷോഭത്തിന്‍റെ ദുരന്ത മുഖങ്ങളില്‍ ഒന്നാണ് റയീസ് അഹമ്മദ് എന്ന വോളിബോള്‍ താരം. കശ്മീരിലെ ഷേര്‍-ഇ-കാശ്മീര്‍ മെഡിക്കല്‍ കോളജില്‍ ചികത്സയില്‍ കഴിയുന്ന റയീസിന്‍റെ കഥ  പ്രക്ഷോഭത്തില്‍ ജീവിതം തന്നെ നഷ്ടപ്പെട്ട അനേകം ആളുകളുടെ നേര്‍ചിത്രമാണ്‌.

റയീസിനെ ആശുപത്രിയില്‍ എല്ലാവരും ചാമ്പ്യന്‍ എന്നാണ് വിളിക്കുന്നത്. ഇത് താരത്തിന് നല്‍കുന്ന ആശ്വാസം വലുതാണ്‌; സഹോദരന്‍ ഇക്ബാല്‍ പറയുന്നു.

ബുര്‍ഹാന്‍ വാനിയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ പോയതാണ് റയീസ്. അവിടെ കുറച്ച് സിആര്‍പിഎഫ് ജവാന്മാര്‍ ഉണ്ടായിരുന്നു, റയീസ് പറയുന്നു. എന്നാല്‍ മുദ്രാവാക്യം മുഴങ്ങിയതോടെ അവര്‍ വെടിയുതിര്‍ത്തു.

ടിയര്‍ ഗ്യാസ് പ്രയോഗത്തിലാണ് റയീസിന് പരിക്കേല്‍ക്കുന്നത്. വലതുകൈയ്ക്ക് സാരമായി പരിക്കേറ്റ റയീസ് സംഭവസ്ഥലത്ത് വീണുപോയി. സഹോദരന്‍ ഇക്ബാല്‍ സ്ഥലത്ത് എത്തിയാണ് റയീസിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ റയീസിന്‍റെ നടുവിരലിന്‍റെ ജീവന്‍ അപ്പോഴേക്കും അറ്റിരുന്നു. ശാസ്ത്രക്രിയ നടത്തി വിരല്‍ മുറിച്ചു കളയുകയും ചെയ്തു. “റയീസിന്റെ വലത് കൈ മുറിച്ചു കളയാനാണ് ആദ്യം തീരുമാനിച്ചത്,” ഡോക്ടര്‍ പറയുന്നു.

തന്നെ കാണാന്‍ എത്തുന്നവരോട് റയീസിന് ഒന്നുമാത്രമേ ചോദിക്കാനുള്ളു. തനിക്ക് ഇനിയും ബോള്‍ സ്മാഷ് ചെയ്യാന്‍ കഴിയുമോ?

https://goo.gl/t08eeS   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍