UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടിഎം പരിധി 10,000 ആക്കി; ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെ

കറന്റ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50,000 എന്നത് ഒരു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്

എടിഎമ്മില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി റിസര്‍വ് ബാങ്ക് 10,000 ആക്കി ഉയര്‍ത്തി. ഇതോടെ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നിലനിന്ന പ്രതിസന്ധിയ്ക്ക് ഒരല്‍പ്പമെങ്കിലും ആശ്വസമായി.

നിലവില്‍ ഒരുദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 4,500 ആയിരുന്നു. അതേസമയം ആഴ്ചയില്‍ ആകെ പിന്‍വലിക്കാവുന്ന തുക 24,000 എന്നതിന് മാറ്റമില്ല. കറന്റ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50,000 എന്നത് ഒരു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

നേരത്തെ എടിഎമ്മില്‍ നിന്നുള്ള സൗജന്യ സേവനത്തിന്റെ എണ്ണം മൂന്ന് ആയി പരിമിതപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അപ്രതീക്ഷിതമായി എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയില്‍ വര്‍ദ്ധനവ് വരുത്തിയത് എന്നാണ് കണക്കാക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍